ഇന്ത്യയെ വട്ടംകറക്കി ഇംഗ്ലണ്ട് ബൗളര്‍മാര്‍; ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന്‍റെ തോല്‍വി
- Published by:Arun krishna
- news18-malayalam
Last Updated:
സ്പിന്നര്‍മാരെ തുണച്ച പിച്ചില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് താരം ഹാര്‍ട്ട്‌ലിയാണ് ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ടത്
ഹൈദരബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡെടുത്ത ശേഷം രണ്ടാം ഇന്നിങ്‌സില്‍ സ്പിന്നര്‍ ടോം ഹാര്‍ട്ട്ലിക്ക് മുന്നില്‍ അടിതെറ്റി വീണ ഇന്ത്യ 28 റണ്‍സിനാണ് തോല്‍വി ഏറ്റുവാങ്ങിയത്. സ്പിന്നര്‍മാരെ തുണച്ച പിച്ചില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ ഹാര്‍ട്ട്‌ലിയാണ് ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ടത്. താരത്തിന്റെ അരങ്ങേറ്റ ടെസ്റ്റായിരുന്നു ഇത്. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 202 റണ്‍സില്‍ ഓള്‍ഔട്ടായി. ജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി (1-0).
രോഹിത് ശർമ (58 പന്തിൽ 39), ശ്രീകർ ഭരത് (59 പന്തിൽ 28), ആർ. അശ്വിൻ (84 പന്തിൽ 28) കെ.എൽ. രാഹുൽ (48 പന്തിൽ 22), അക്ഷർ പട്ടേൽ (42 പന്തിൽ 17), യശസ്വി ജയ്സ്വാൾ (35 പന്തിൽ 15), മുഹമ്മദ് സിറാജ് (20 പന്തിൽ 12) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ. ആദ്യ ഇന്നിങ്സിൽ 100 റൺസിനു മുകളിൽ ലീഡ് നേടിയ ശേഷം ആദ്യമായാണ് ഇന്ത്യ ഒരു മത്സരം തോല്‍ക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Hyderabad,Telangana
First Published :
January 28, 2024 6:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യയെ വട്ടംകറക്കി ഇംഗ്ലണ്ട് ബൗളര്‍മാര്‍; ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന്‍റെ തോല്‍വി