advertisement

കോഹ്‌ലിയുടെ തിളക്കത്തിനിടയിലും ഇന്ത്യ ഇന്ന് നേടാതെ പോയ മൂന്ന് റെക്കോര്‍ഡുകള്‍

Last Updated:
വിശാഖപട്ടണം: വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യയെ കാത്തിരുന്നത് നാല് പൊന്‍തൂവലുകളായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഇന്നിങ്ങ്‌സ് അവസാനിച്ചപ്പോള്‍ അതില്‍ ഒരു റെക്കോര്‍ഡ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ഏകദിനത്തില്‍ അതിവേഗത്തില്‍ 10, 000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയാണ് സ്വന്തമാക്കിയത്. മറ്റ് മൂന്ന് റെക്കോര്‍ഡുകള്‍ നേടാന്‍ ഇന്ത്യ ഇനിയും കാത്തിരിക്കണമെന്ന് ചുരുക്കം. മത്സരത്തില്‍ 81 റണ്‍സ് പിന്നിട്ടപ്പോഴായിരുന്നു വിരാട് ഈ നേട്ടം കൈവരിച്ചത്.
വിരാടിനു പുറമേ ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയ്ക്കും ഇന്ത്യക്കായി 10, 000 റണ്‍സ് തികക്കാനുള്ള അവസരം ഇന്നത്തെ മത്സരത്തിലുണ്ടായിരുന്നു. മത്സരത്തില്‍ 51 റണ്‍സ് തികച്ചാലായിരുന്നു ധോണിയ്ക്ക് 10,000 നേടാനുള്ള അവസരം. എന്നാല്‍ മത്സരത്തില്‍ 20 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. രണ്ടാം ഏകദിനത്തിനു മുമ്പ് ഇന്ത്യന്‍ കുപ്പായത്തില്‍ 275 ഇന്നിങ്ങ്സില്‍ നിന്ന് 9,949 റണ്‍സായിരുന്നു ധോണി നേടിയത്. പക്ഷേ ഏകദിന ക്രിക്കറ്റില്‍ നേരത്തെ തന്നെ 10,000 റണ്‍സ് തികച്ച താരമാണ് ധോണി. നിലവില്‍ 10,143 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഏഷ്യന്‍ ഇലവനുവേണ്ടി കളത്തിലിറങ്ങിയപ്പോള്‍ താരം നേടിയ 174 റണ്‍സ് ഉള്‍പ്പെടെയാണിത്. 2007 ലാണ് താരം ഏഷ്യന്‍ ഇലവന് വേണ്ടി മൂന്ന് മത്സരങ്ങള്‍ കളിച്ചത്.
advertisement
ധോണിയ്ക്ക് പുറമെ രണ്ട് റെക്കോര്‍ഡുകള്‍ നഷ്ടമാക്കിയത് രോഹിത് ശര്‍മയാണ്. മത്സരത്തില്‍ രണ്ട് സിക്‌സുകള്‍ നേടിയിരുന്നെങ്കില്‍ ഏകദിന ക്രിക്കറ്റിലെ സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ താരത്തിനു കഴിയുമായിരുന്നു. ആറ് സിക്‌സറുകള്‍ പറത്തിയിരുന്നെങ്കില്‍ 200 സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയിലേക്കും താരത്തിനു പ്രവേശിക്കാമായിരുന്നു. പക്ഷേ എട്ട് പന്തുകളില്‍ നിന്ന് വെറും നാല് റണ്‍സ് മാത്രമാണ് താരത്തിനു നേടാന്‍ കഴിഞ്ഞത്. നിലവില്‍ 194 സിക്‌സുകളാണ് രോഹിത്തിന്റെ സമ്പാദ്യം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് 195 സിക്‌സും.
advertisement
മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിതും ധവാനും 29 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഓപ്പണിങ്ങ് സഖ്യമെന്ന ഖ്യാതി ഇരുവര്‍ക്കും സ്വന്തമാക്കാമായിരുന്നു. മത്സരത്തിനു മുമ്പ് ഇരുവരും ചേര്‍ന്നുള്ള സഖ്യം ഏകദിനത്തില്‍ 3, 891 റണ്‍സായിരുന്നു നേടിയിരുന്നത്. സച്ചിനും സെവാഗും ചേര്‍ന്ന് 3, 919 റണ്‍സാണ് ആദ്യവിക്കറ്റില്‍ അടിച്ച് കൂട്ടിയത്.
എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ സ്‌കോര്‍ബോര്‍ഡില്‍ 15 റണ്‍സായപ്പോഴേക്കും രോഹിത് പുറത്തായി. അടുത്ത മത്സരത്തില്‍ 14 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയാണെങ്കില്‍ സച്ചിന്‍ സെവാഗ് സഖ്യത്തെ മറികടന്ന് ഇന്ത്യയുടെ രണ്ടമാത്തെ മികച്ച ഓപ്പണിങ്ങ് സഖ്യമെന്ന പേര് ഇരുവര്‍ക്കും നേടാം. എന്നാല്‍ ഒന്നാം സ്ഥാനത്തേക്ക് ഇത്ര തന്നെ ദൂരം ഇരുവരും താണ്ടേണ്ടതുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ്ങ് സഖ്യമായ സച്ചിനും ഗാംഗുലിയും ചേര്‍ന്ന് നേടിയിട്ടുള്ളത് 6, 609 രണ്‍സാണ്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
കോഹ്‌ലിയുടെ തിളക്കത്തിനിടയിലും ഇന്ത്യ ഇന്ന് നേടാതെ പോയ മൂന്ന് റെക്കോര്‍ഡുകള്‍
Next Article
advertisement
മാപ്പ്! ഗുജറാത്തികൾ നിരക്ഷരരെന്ന പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഖേദം പ്രകടിപ്പിച്ചു
മാപ്പ്! ഗുജറാത്തികൾ നിരക്ഷരരെന്ന പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഖേദം പ്രകടിപ്പിച്ചു
  • ഗുജറാത്തിലെ ജനങ്ങളെ നിരക്ഷരരെന്ന പരാമർശത്തിൽ ഖാർഗെ ഖേദം പ്രകടിപ്പിച്ചു

  • കേരളത്തിലെ റാലിയിൽ നടത്തിയ പ്രസ്താവന വിവാദമായതിനെ തുടർന്നാണ് നടപടി

  • ഗുജറാത്ത് ജനങ്ങളെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്നും ഖാർഗെ പറഞ്ഞു

View All
advertisement