ഓസീസിനെതിരെ ഹർദ്ദിക് പാണ്ഡ്യ ഇല്ല; പകരം ജഡേജ

news18
Updated: February 21, 2019, 11:16 PM IST
ഓസീസിനെതിരെ ഹർദ്ദിക് പാണ്ഡ്യ ഇല്ല; പകരം ജഡേജ
News 18
  • News18
  • Last Updated: February 21, 2019, 11:16 PM IST
  • Share this:
മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയെ ഒഴിവാക്കി. പരിക്കേറ്റതാണ് പാണ്ഡ്യക്ക് തിരിച്ചടിയായത്. ഏകദിന ടീമിൽ പകരക്കാരനായി രവീന്ദ്ര ജഡേജയെ ഉൾപ്പെടുത്തി. ട്വന്റി 20 ടീമിൽ പകരം ആരെയും ഉൾപ്പെടുത്തിയിട്ടില്ല. ഞായറാഴ്ചയാണ് ഇന്ത്യ - ഓസ്ട്രേലിയ ആദ്യ ട്വന്റി 20.

ഒമ്പത് പേ‍ര്‍ 'ഡക്ക്'; ടീം ഒമ്പത് റൺസിന് ഓൾ ഔട്ടായി!

ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിനിടെ വിവാദ ടിവി അഭിമുഖത്തിന്‍റെ പശ്ചാത്തലത്തിൽ ഹർദ്ദിക് പാണ്ഡ്യയെ നാട്ടിലേക്ക് തിരിച്ചുവിളിച്ചിരുന്നു. കെ.എൽ രാഹുലും അന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ അന്വേഷണം അനിശ്ചിതത്വത്തിലായതോടെ ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനിടെ പരിക്ക് വീണ്ടും വില്ലനായതോടെ സ്വന്തം നാട്ടിൽ ഓസ്ട്രേലിയയ്ക്കെതിരെ കളിക്കാനുള്ള അവസരം പാണ്യയ്ക്ക് നഷ്ടമാകുകയായിരുന്നു. എന്നാൽ ലോകകപ്പ് കൂടി മുന്നിൽക്കണ്ടു അതിനുമുമ്പ് കൂടുതൽ വിശ്രമം ലഭ്യമാക്കാനാണ് പാണ്ഡ്യയെ ഇപ്പോൾ ടീമിൽനിന്ന് ഒഴിവാക്കുന്നതെന്നാണ് ബിസിസിഐ വൃത്തങ്ങൾ പറയുന്നത്.
First published: February 21, 2019, 11:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading