ആകാശമധ്യേ യാത്രക്കാരന് ഹൃദയാഘാതം; വിമാനം വഴിതിരിച്ചുവിട്ടു
Last Updated:
മുംബൈ: ആകാശമധ്യേ യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടു. ബഗ്ഡോഗ്രയിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനമാണ് യാത്രക്കാരന് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് പാട്നയിൽ ഇറക്കിയത്. ഒഡീഷ സ്വദേശിയാ അമർജിത് ത്രിപാഠിക്കാണ് വിമാനത്തിനുള്ളിൽവെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടൻതന്നെ പാട്ന വിമാനത്താവളവുമായി ബന്ധപ്പെട്ട് അവിടേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനത്താവളത്തിൽ അടിയന്തര ചികിത്സ നൽകിയശേഷം ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് പോകുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിനുള്ളിൽവെച്ച് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വാരണാസിയിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2018 1:49 PM IST