ഇതാണ് ഗെയ്ല്‍; പഞ്ചാബി താളത്തിനൊത്ത് ആരാധകര്‍ക്കൊപ്പം നൃത്തം ചവിട്ടി യൂണിവേഴ്‌സല്‍ ബോസ്

Last Updated:

താരം ടീം ബസില്‍ നിന്നറങ്ങവെയായിരുന്നു ആരാധകര്‍ക്കൊപ്പം നൃത്തം ചവിട്ടിയത്.

മൊഹാലി: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിങ്ങ് കരുത്ത് വിന്‍ഡീസിന്റെ സീനിയര്‍ താരം ക്രിസ് ഗെയ്‌ലാണ്. ബാറ്റെടുത്താല്‍ എതിരാളികള്‍ ആരെന്ന് നോക്കാതെ തകര്‍ത്തടിക്കുന്ന ഗെയ്ല്‍ ലീഗിലെ മറ്റു വിന്‍ഡീസ് താരങ്ങളെപ്പോലെ ആരാധകര്‍ക്ക് പ്രിയങ്കരനുമാണ്.
പന്ത്രണ്ടാം സീസണില്‍ ഗെയ്‌ലിനെപ്പോലെ തന്നെ വിന്‍ഡീസിന്റെ മറ്റുതാരങ്ങളായ ആന്ദ്രെ റസ്സലും, ഡ്വെയ്ന്‍ ബ്രാവോയും കീറണ്‍ പൊള്ളാര്‍ഡും ഏറ്റവും ഒടുവിലായി അല്‍സാരി ജോസഫും ആരാധക ഹൃദയം കീഴടക്കുകയാണ്.
Also Read: പാട്ടും നൃത്തവും മാത്രമല്ല; ഹെയര്‍ സ്റ്റൈലിങ്ങിലും ബ്രാവോ പുലിയാണ്; സഹതാരത്തെ 'മൊട്ടയടിച്ച്' ചെന്നൈ താരം
എന്നാല്‍ കളത്തിനകത്ത് മാത്രമല്ല പുറത്തും ആരാധകര്‍ക്കൊപ്പം ആടി തകര്‍ക്കുകയാണ് ക്രിസ് ഗെയ്ല്‍. കഴിഞ്ഞദിവസം ടീം ബസില്‍ നിന്ന് ഇറങ്ങവെ കിങ്‌സ് ഇലവന്‍ ആരാധകര്‍ക്കൊപ്പം പഞ്ചാബ് താളത്തിനൊത്ത് നൃത്തംചവിട്ടുന്ന ഗെയ്‌ലിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
advertisement
ഹൈദരാബാദിനെതിരായ മത്സരത്തിനു മുന്നേ താരം ടീം ബസില്‍ നിന്നറങ്ങവെയായിരുന്നു ആരാധകര്‍ക്കൊപ്പം നൃത്തം ചവിട്ടിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇതാണ് ഗെയ്ല്‍; പഞ്ചാബി താളത്തിനൊത്ത് ആരാധകര്‍ക്കൊപ്പം നൃത്തം ചവിട്ടി യൂണിവേഴ്‌സല്‍ ബോസ്
Next Article
advertisement
ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?
ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?
  • ഇറാൻ സന്ദർശിക്കാൻ ഇനി ഇന്ത്യക്കാർ വിസ നേടേണ്ടതുണ്ട്, വിസ ഇളവ് നവംബർ 22 മുതൽ റദ്ദാക്കി.

  • ഇറാനിലേക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ചിരുന്ന സൗകര്യം താൽക്കാലികമായി നിർത്തി.

  • ഇറാനിയൻ വിസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കുകയും വിമാനത്തിൽ കയറുന്നതിന് മുമ്പ് വിസ കൈവശം വയ്ക്കണം.

View All
advertisement