IPL 2019: രാഹുലും അഗർവാളും മിന്നി; പഞ്ചാബിന് ജയം

Last Updated:

ഹൈദരാബാദിന്റെ ടോപ് സ്കോറർ ഡേവിഡ് വാര്‍ണർ

മൊഹാലി: ഐപിഎല്ലില്‍ സണ്‍റൈസേ‌ഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ആറ് വിക്കറ്റ് ജയം. 151 റൺസിന്റെ വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കേ പഞ്ചാബ് മറികടന്നു. കെ എല്‍ രാഹുലിന്റെയും (71) മായങ്ക് അഗര്‍വാളിന്റെയും (55) അർധ സെഞ്ചുറിയാണ് പഞ്ചാബിന് കരുത്തായത്. സണ്‍റൈസേഴ്‌സിനായി സന്ദീപ് രണ്ടും റാഷിദും കൗളും ഓരോ വിക്കറ്റും വീഴ്‌ത്തി. പഞ്ചാബിന് തുടക്കത്തിൽ തന്നെ സ്റ്റാർ ബാറ്റ്സമാൻ ക്രിസ് ഗെയ്‌ലിനെ(16) നഷ്ടമായി. റാഷിദ് ഖാന്റെ നാലാം ഓവറിലെ ആദ്യ പന്തില്‍ ഹൂഡയ്ക്ക് ക്യാച്ച് നൽകിയാണ് ഗെയിൽ മടങ്ങിയത്.
തുടർന്ന് ക്രീസിൽ ഒത്തുചേര്‍ന്ന രാഹുല്‍ 34 പന്തിലും മായങ്ക് 40 പന്തിലും അർധ സെഞ്ചുറിയിലെത്തി. 16ാംഓവറില്‍ മായങ്കിനെ പുറത്താക്കാൻ ലഭിച്ച അവസരം യുസഫ് പത്താന്‍ കൈവിട്ടിരുന്നു. എന്നാല്‍ 18ാം ഓവറിലെ ആദ്യ പന്തില്‍ മായങ്ക് പുറത്തായി. ആ ഓവറിലെ അവസാന പന്തില്‍ മില്ലറും (1) പുറത്തായി. 19ാം ഓവറിലെ അവസാന പന്തില്‍ മന്ദീപ് സിംഗിനെ കൗള്‍ പുറത്താക്കിയതോടെ മത്സരം അവസാന ഓവറിലേക്ക് നീണ്ടു. അവസാന ഓവറില്‍ 11 റണ്‍സായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. നബിയുടെ അവസാന ഓവറില്‍ ഈ ലക്ഷ്യം രാഹുലും സാം കുറാണും ചേര്‍ന്ന് സ്വന്തമാക്കി.
advertisement
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിനെ പഞ്ചാബ് ബൗളർമാർ വരിഞ്ഞുമുറുക്കി. നാല് വിക്കറ്റിന് 150 റണ്‍സ് എടുക്കാനെ സൺറൈസേഴ്സിന് കഴിഞ്ഞുള്ളൂ. അർധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറാണ്(70) ടോപ് സ്‌കോറര്‍. മുജീബ് എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തില്‍ ബെയര്‍സ്റ്റോ(1) അശ്വിന്റെ കൈകളില്‍ അവസാനിച്ചു. പവര്‍പ്ലേയില്‍ 27 റണ്‍സ് മാത്രമാണ് സണ്‍റൈസേഴ്‌സ് നേടിയത്. 11ാം ഓവറില്‍ 27 പന്തില്‍ 26 റണ്‍സെടുത്ത വിജയ് പുറത്തായി. തുടർന്നെത്തിയ നബിയെ(7 പന്തില്‍ 12) അശ്വിൻ റണ്‍‌ഔട്ടാക്കി. മുജീബും ഷമിയും അശ്വിനും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2019: രാഹുലും അഗർവാളും മിന്നി; പഞ്ചാബിന് ജയം
Next Article
advertisement
മദ്യപിക്കാന്‍ ചെലവഴിച്ചത് 72 ലക്ഷം രൂപ; പൂസാകാൻ സ്വത്തുക്കളും ആഭരണങ്ങളും വിറ്റു
മദ്യപിക്കാന്‍ ചെലവഴിച്ചത് 72 ലക്ഷം രൂപ; പൂസാകാൻ സ്വത്തുക്കളും ആഭരണങ്ങളും വിറ്റു
  • മദ്യപിക്കാനായി 72 ലക്ഷം രൂപ ചെലവഴിച്ച മോട്ടുലാല്‍ ഭൂമിയും ആഭരണങ്ങളും വിറ്റ് പണം കണ്ടെത്തി.

  • മദ്യത്തിനായി 45 ലക്ഷം രൂപയുടെ ഭൂമി വിറ്റു, ആഭരണങ്ങള്‍ പണയപ്പെടുത്തി

  • മദ്യപാനത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പേര്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു.

View All
advertisement