ഐപിഎല്‍: രാജസ്ഥാന്‍-ബംഗളൂരു മത്സരത്തിന്റെ ടിക്കറ്റ് വാങ്ങാന്‍ വന്‍ തിരക്ക്; ജയ്പൂര്‍ സ്റ്റേഡിയത്തിന് പുറത്ത് ഉറങ്ങുന്ന ആരാധകരുടെ ചിത്രം വൈറല്‍
- Published by:Arun krishna
- news18-malayalam
Last Updated:
സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാനും ഫാഫ് ഡുപ്ലസിയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂരും തമ്മിലുള്ള മത്സരം ആരാധകരെ സംബന്ധിച്ച് ഏറെ ആവേശമുണർത്തുന്നതാണ്.
ശനിയാഴ്ച നടക്കുന്ന രാജസ്ഥാൻ റോയൽസ് - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിന്റെ ടിക്കറ്റ് വാങ്ങാൻ എത്തി സ്റ്റേഡിയത്തിന് പുറത്ത് ഉറങ്ങുന്ന ആരാധകരുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ഏപ്രിൽ 6 നാണ് മത്സരം. ടിക്കറ്റിനായി ബിസിസിഐ ഓൺലൈൻ ബുക്കിങ് ആരംഭിച്ചിരുന്നുവെങ്കിലും ഓഫ്‌ലൈനായി ബുക്ക് ചെയ്യാൻ എത്തുന്നവരുടെ എണ്ണത്തിലും വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. പുലർച്ചെ മൂന്ന് മണിക്ക് സ്റ്റേഡിയത്തിന് പുറത്ത് ഉറങ്ങുന്ന ആരാധകരുടെ ചിത്രങ്ങൾ ഒരു എക്സ് ഉപയോക്താവാണ് പങ്കുവെച്ചത്.
സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാനും ഫാഫ് ഡുപ്ലസിയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂരും തമ്മിലുള്ള മത്സരം ആരാധകരെ സംബന്ധിച്ച് ഏറെ ആവേശമുണർത്തുന്നതാണ്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന രാജസ്ഥാൻ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ചിരുന്നു. രാജസ്ഥാൻ തങ്ങളുടെ വിജയ കുതിപ്പ് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഓസ്ട്രേലിയൻ സ്പിന്നറായിരുന്ന ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ 2008 ൽ ഐപിഎല്ലിന്റെ ആദ്യ എഡിഷനിൽ മാത്രമാണ് രാജസ്ഥാൻ ഇതുവരെ ഐപിഎൽ കിരീടം നേടിയത്. പിന്നീട് പല സീസണുകളിലും പ്ലേഓഫിൽ എത്തിയെങ്കിലും കിരീടം നേടാൻ കഴിയാതെ പുറത്തായി. ഓരോ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ടീം ഈ വർഷം കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
advertisement
Craze outside Jaipur stadium at 3am for RCB Vs RR match tickets. pic.twitter.com/eATfaVjLf0
— Mufaddal Vohra (@mufaddal_vohra) April 5, 2024
അതേസമയം വിരാട് കൊഹ്‌ലി ഫോമിൽ ആയിരുന്നിട്ടും നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ബാംഗ്ലൂരിന് വിജയം നേടാൻ കഴിഞ്ഞത്. ഈ സീസണിന്റെ ഉദ്ഘാദന മത്സരത്തിൽ തന്നെ ചെന്നൈയോട് തോൽവി ഏറ്റ് വാങ്ങിയായിരുന്നു ബാംഗ്ലൂരിന്റെ തുടക്കം. പഞ്ചാബ് കിങ്സിനെതിരെ മാത്രമാണ് ഈ സീസണിൽ ബാംഗ്ലൂരിന്റെ വിജയം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Jaipur,Jaipur,Rajasthan
First Published :
April 06, 2024 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഐപിഎല്‍: രാജസ്ഥാന്‍-ബംഗളൂരു മത്സരത്തിന്റെ ടിക്കറ്റ് വാങ്ങാന്‍ വന്‍ തിരക്ക്; ജയ്പൂര്‍ സ്റ്റേഡിയത്തിന് പുറത്ത് ഉറങ്ങുന്ന ആരാധകരുടെ ചിത്രം വൈറല്‍