അവസാന ഓവറുകളില്‍ കൊടുംകാറ്റായി RCB; ചെന്നൈക്ക് മുന്നില്‍ 174 റണ്‍സ് വിജയലക്ഷ്യം
- Published by:Sarika KP
- news18-malayalam
Last Updated:
മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകർന്നടിഞ്ഞതാണ് ആർസിബിക്ക് തിരിച്ചടിയായത്.
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൻെറ ആവേശകരമായ ഉദ്ഘാടന മത്സരത്തിൽ ചെന്നൈക്ക് വിജയലക്ഷ്യം 174 റൺസ്. ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകർന്നടിഞ്ഞതാണ് ആർസിബിക്ക് തിരിച്ചടിയായത്. എന്നാൽ അവസാന ഓവറുകളിൽ ആർസിബിയുടെ കുതിപ്പായിരുന്നു കണ്ടത്.
നാലു വിക്കറ്റ് നേടിയ മുസ്താഫിസുര്‍റഹ്‌മാന്‍ ചെന്നൈ നിരയില്‍ താരമായപ്പോള്‍, 48 റണ്‍സ് നേടി അനുജ് റാവത്ത് ബെംഗളൂരുവിന് വേണ്ടി തിളങ്ങി. നാല് ഓവറില്‍ 29 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റെടുത്ത ചെന്നൈയുടെ മുസ്താഫിസുര്‍റഹ്‌മാനാണ് ബെംഗളൂരു ബാറ്റിങ് ഓര്‍ഡറിന്റെ തലയും നടുവും ഉടച്ചത്. പക്ഷേ, ആറാം വിക്കറ്റില്‍ അനുജ് റാവത്തും (25 പന്തില്‍ 48) വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികും (24 പന്തില്‍ 34*) ചേര്‍ന്ന് പടുത്തുയര്‍ത്തിയ 95 റണ്‍സിന്റെ കൂട്ടുകെട്ട് ബെംഗളൂരുവിനെ കാത്തു. അവസാന പന്തില്‍ കാര്‍ത്തിക് സിംഗിളിനു ശ്രമിച്ചപ്പോള്‍ പന്ത് കൈപ്പിടിയിലൊതുക്കിയ ധോണി, എതിരേ വരികയായിരുന്ന അനുജ് റാവത്തിനെ റണ്ണൗട്ടാക്കി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 22, 2024 10:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അവസാന ഓവറുകളില്‍ കൊടുംകാറ്റായി RCB; ചെന്നൈക്ക് മുന്നില്‍ 174 റണ്‍സ് വിജയലക്ഷ്യം