'ചരിത്രമെഴുതി മഞ്ഞപ്പട'; 'ഏഷ്യയില്‍' അഞ്ചാം സ്ഥാനവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്
Last Updated:
ദുബായ്: മലയാളികളുടെ ഐഎസ്എല്‍ ടീം കേരളാ ബ്ലാസ്റ്റേഴ്‌സിന് ചരിത്ര നേട്ടം. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഏഷ്യന്‍ ക്ലബ്ബുകളില്‍ അഞ്ചാം സ്ഥാനം നേടിയാണ് ബ്ലാസ്‌റ്റേഴ്‌സ് പുതു ചരിത്രമെഴുതിയിരിക്കുന്നത്. ഐഎസ്എല്‍ ക്ലബ്ബുകളില്‍ ഒന്നാം സ്ഥാനവും ബ്ലാസ്റ്റേഴ്‌സിനു തന്നെയാണ്.
ഫോക്സ് സ്പോര്‍ട്സ് ഏഷ്യ പുറത്തുവിട്ട പട്ടിക പ്രകാരമാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ അഞ്ചിലെത്തിയത്. ട്വിറ്റര്‍, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം എന്നീ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ഫോളോവേവ്‌സിന്റെ എണ്ണം കണക്കിലെടുത്താണ് റാങ്കിങ് നിര്‍ണയിച്ചത്. പട്ടികയില്‍ ഇടംപിടിച്ച ക്ലബ്ബുകള്‍ക്കെല്ലാം വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാനുണ്ടെന്നിരിക്കെ വെറും അഞ്ച് വര്‍ഷം മുന്നേ നിലവില്‍ വന്ന ബ്ലാസ്റ്റേഴ്‌സിന്റെ നേട്ടത്തിനു തിളക്കമേറെയാണ്.
Unwavering support, on & off pitch! @KeralaBlasters are #5 with 3.6 million followers. 🐘💛@Persija_Jkt are #4 with 4.2 million fans. 🔴⚪
But @PERSIB are the most supported Asian club with triple that number!!! 🐯🇮🇩
Check out the full list here:https://t.co/Af6o1RQEtI
— FOX Sports Asia (@FOXSportsAsia) October 25, 2018
advertisement
അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിനു 3.6 മില്ല്യണ്‍ ആരാധകരാണുള്ളത്. ഇന്തോനേഷ്യന്‍ ക്ലബായ പെര്‍സിബ് ബന്ധുങ്ങാണ് പട്ടികയില്‍ ഒന്നാമത്. 15.4 മില്യണ്‍ ഫോളോവേഴ്സാണ് ക്ലബിനുള്ളത്. രണ്ടാം സ്ഥാനത്ത് 11.3 മില്യണ്‍ ഫോളോവേഴ്സുള്ള സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാലാലും. മൂന്നാം സ്ഥാനത്ത് സൗദിയിലെ തന്നെ അല്‍ ഇത്തിഹാദ് ക്ലബാണ് 4.6 മില്യണ്‍ ഫോളോവേഴ്സാണ് ക്ലബ്ബിന്റെ സമ്പാദ്യം.
advertisement
നാലാമതുള്ള ഇന്തോനേഷ്യന്‍ ക്ലബ് പെര്‍സിജ ജാകര്‍ത്തയ്ക്ക് 4.2 മില്യണ്‍ ആരാധകരുണ്ട്. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഫാന്‍ ആര്‍മിയായ മഞ്ഞപ്പട നേരത്തെ ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഹോം മത്സരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ താരങ്ങളെത്തുന്ന ക്ലബ്ബുകളിലൊന്നാണ് ബ്ലാസ്‌റ്റേഴ്‌സ്. എന്നാല്‍ ഇത്രയേറെ പിന്തുണയുണ്ടായിട്ടും ഇതുവരെയും ബ്ലാസ്റ്റേഴ്‌സിന് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ലെന്നത് ശ്രദ്ധയമാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2018 6:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ചരിത്രമെഴുതി മഞ്ഞപ്പട'; 'ഏഷ്യയില്‍' അഞ്ചാം സ്ഥാനവുമായി കേരളാ ബ്ലാസ്റ്റേഴ്സ്