2018 ന്റെ നഷ്ടം; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഈ വര്‍ഷം വിരമിച്ച അഞ്ച് സൂപ്പര്‍ സ്റ്റാറുകള്‍

Last Updated:
ന്യൂഡല്‍ഹി: 2018 ലോക ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങളുടെ കൂടെ വര്‍ഷമാണ്. നിരവധി പ്രതിഭകളാണ് ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങിയത്. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും നിരവധി താരങ്ങള്‍ ഈ കലണ്ടര്‍ വര്‍ഷം കളി ജീവിതം അവസാനിപ്പിച്ചിരുന്നു. ഈ വര്‍ഷം തന്നെ കളി ജീവിതം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച താരങ്ങളും ക്രിക്കറ്റ് ലോകത്തുണ്ട്.
ശ്രീലങ്കന്‍ ഇതിഹാസ താരം രംഗന ഹെരാത്ത് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിനു പിന്നാലെ താന്‍ കളി ജീവിതം അവാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ആഴ്ച തന്നെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച പ്രവീണ്‍ കുമാര്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. താരത്തിനു പുറമേ ആര്‍പി സിങ്ങ്, പര്‍വീന്ദര്‍ അവാന തുടങ്ങിയ താരങ്ങളും കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ച അഞ്ച് പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
advertisement
1. എബി ഡി വില്ല്യേഴ്‌സ്
ക്രിക്കറ്റ് ലോകത്തിന് ഈ കാലഘട്ടത്തില്‍ സംഭവിച്ച ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ എബി ഡി വില്ല്യേഴ്‌സിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഒറ്റയ്ക്ക് മത്സരങ്ങള്‍ മാറ്റിമറിക്കാന്‍ കഴിയുന്ന എബി ഡി കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പോര്‍ട്ടീസ് താരമായിരുന്നു. ഐപിഎല്ലില്‍ ബാംഗ്ലൂരിന്റെ താരമായി എബി ഡി കഴിഞ്ഞ സീസണ്‍ അവസാനിച്ചതിനു പിന്നാലെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പ് അടുത്ത് നില്‍ക്കവേയുള്ള താരത്തിന്റെ പിന്മാറ്റം ദക്ഷിണാഫ്രിക്കയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്.
advertisement
2. ഡെയ്ന്‍ ബ്രാവോ
വിന്‍ഡീസ് മുന്‍ നായകനും ഔള്‍റൗണ്ടറുമായ ഡെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത് ഇന്നായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങ് കൊണ്ടും മികവാര്‍ന്ന ബൗളിങ്ങ് കൊണ്ടും ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് ഡെയ്ന്‍ ബ്രാവോ. 2004-ല്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച ബ്രാവോയുടെ അവസാന മത്സരം 2016-ല്‍ അബുദാബിയില്‍ പാക്കിസ്ഥാനെതിരെയായിരുന്നു. വിന്‍ഡീസിനായി 40 ടെസ്റ്റുകളും 164 ഏകദിനങ്ങളും 66 ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 40 ടെസ്റ്റുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറികള്‍ സഹിതം 2200 റണ്‍സും 86 വിക്കറ്റും താരം നേടി. ഏകദിനത്തില്‍ 2968 റണ്‍സും 199 വിക്കറ്റുമാണ് ബ്രാവോയുടെ സമ്പാദ്യം.
advertisement
ടി 20യില്‍ ലോക ക്രിക്കറ്റിലെ തന്നെ മികച്ച താരങ്ങളിലൊരാളാണ് ബ്രാവോ 66 മത്സരങ്ങളില്‍ നിന്ന് 1142 റണ്‍സും 52 വിക്കറ്റുുമാണ് താരത്തിന്റെ സമ്പാദ്യം. ഐപിഎല്ലില്‍ നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് താരമാണ് ബ്രാവോ. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്, മെല്‍ബണ്‍ റെനഗേഡ്സ്, പെഷ്വാര്‍ സല്‍മി എന്നീ ടീമുകള്‍ക്കായി താരംകളിക്കുന്നുണ്ട്.
3. മോണേ മോര്‍ക്കല്‍
ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങ് നിരയുടെ കുന്തമുനയായിരുന്ന മോണേ മോര്‍ക്കല്‍ കളി ജീവിതം അവസാനിപ്പിച്ചതും ഈ വര്‍ഷമാണ്. തന്റെ ഉയരക്കൂടുതലിന്റെ ആനുകൂല്യംകൊണ്ട് എതിര്‍ ബാറ്റ്‌സ്മാന്മാരെ കുഴക്കിയ താരമായിരുന്നു മോര്‍ക്കല്‍. 2006 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം 300 വിക്കറ്റുകളായിരുന്നു സ്വന്തമാക്കിയത്.
advertisement
86 ടെസ്റ്റുകളിലും 117 ഏകദിനത്തിലും താരം ദക്ഷിണാഫ്രിക്കയ്ക്കായി കളത്തിലിറങ്ങിയിരുന്നു. സ്റ്റെയിനിനൊപ്പം പോര്‍ട്ടീസ് ബൗളിങ്ങ് നിരയെ ശക്തിപ്പെടുത്തിയ താരം അടുത്തവര്‍ഷത്തെ ലോകകപ്പിനു കാത്തിരിക്കാതെ കളിജീവിതം അവസാനിപ്പിക്കുകയായിരുന്നു.
4. മുഹമ്മദ് കൈഫ്
ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യ ഘടകമായിരുന്ന മുഹമ്മദ് കൈഫ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത് ഈ വര്‍ഷം ജൂലൈയിലായിരുന്നു. അണ്ടര്‍ 19 ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ച് കരിയര്‍ ആരംഭിച്ച താരം ദേശീയ ടീമിലും നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരിലൊരാളായ കൈഫ്. 12 വര്‍ഷം മുമ്പാണ്അവസാനമായി ഇന്ത്യക്കായി കളിച്ചത്.
advertisement
2000 ത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലൂടെയാണ് കൈഫ് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയത്. 13 ടെസ്റ്റുകളില്‍ നിന്ന് ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 624 റണ്‍സാണ് താരമ നേടിയത്. 2002ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ഏകദിന അരങ്ങേറ്റം. 125 ഏകദിനങ്ങളില്‍ നിന്നായി രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 2753 റണ്‍സ് നേടി. 2006ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് അവസാന ഏകദിനം. ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്ന കൈഫ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.
advertisement
5. അലിസ്റ്റര്‍ കുക്ക്
ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനാണ് അലിസ്റ്റര്‍ കുക്ക്. 018 ല്‍ മികച്ച പ്രകടനങ്ങളൊന്നും കഴിയാതിരുന്ന താരം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയോടെയാണ് കളിജീവിതം അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരമെന്ന ഖ്യാതിയോടെയാണ് താരം കളി ജീവിതം അവസാനിപ്പിച്ചത്. 2006 ല്‍ നാഗ്പൂരില്‍ ഇന്ത്യയ്ക്കെതിരെ തന്നെയായിരുന്നു കുക്ക് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2014 ല്‍ ടെസ്റ്റ് ഒഴികെ ക്രിക്കറ്റിലെ മറ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച കുക്ക് ടെസ്റ്റില്‍ തുടരുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തോടെ ടെസ്റ്റ് ജീവിതവും താരം അവസാനിപ്പിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
2018 ന്റെ നഷ്ടം; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഈ വര്‍ഷം വിരമിച്ച അഞ്ച് സൂപ്പര്‍ സ്റ്റാറുകള്‍
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement