'കാര്യവട്ടത്ത് വമ്പന്മാരെത്തും'; വിന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Last Updated:
മുംബൈ: വീന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാരിനെയും ജസ്പ്രീത് ബുംറയെയും ടീമിലേക്ക് തിരികെ വിളിച്ചപ്പോള്‍ മുഹമ്മദ് ഷമിക്ക് അവസരം നഷ്ടമായി. കാര്യവട്ടത്ത് നടക്കുന്ന മത്സരങ്ങള്‍ക്കുള്‍പ്പെടെയുള്ള താരങ്ങളെയാണ് സെലക്ടര്‍മാര്‍ ഇന്ന് തെരഞ്ഞെടുത്തത്.
നേരത്തെ കേരളത്തിലേക്ക് കോഹ്‌ലി ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങള്‍ എത്തില്ലെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓസീസ് പര്യടനം മുന്‍നിര്‍ത്തി താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. രണ്ടാം ഏകദിനം സമനിലയില്‍ പരിഞ്ഞതും സെലക്ടര്‍മാരുടെ തീരുമാനത്തെ ബാധിച്ചിരുന്നേക്കാം.
ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച പൃഥ്വി ഷായ്ക്ക് അവസരം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതും സംഭവിച്ചില്ല. മനീഷ് പാണ്ഡെയെ ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട കാര്‍ത്തികക്ും മടങ്ങിയെത്തിയില്ല.
advertisement
ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, ഋഷഭ് പന്ത്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡെ.
advertisement
Announcement: #TeamIndia for last three ODIs against Windies announced. Jasprit Bumrah & Bhuvneshwar Kumar are back in the side #INDvWI pic.twitter.com/jzuJw4Sana
— BCCI (@BCCI) October 25, 2018
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2018 4:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കാര്യവട്ടത്ത് വമ്പന്മാരെത്തും'; വിന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു