കോഹ്ലിക്കും സെഞ്ച്വറി; 500 കടന്ന് ഇന്ത്യ

Last Updated:
രാജ്കോട്ട്: പൃഥ്വി ഷായുടെ അരങ്ങേറ്റ സെഞ്ച്വറിക്ക് പിന്നാലെ നായകൻ വിരാട് കോഹ്ലി കൂടി മൂന്നക്കം തികച്ചതോടെ വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ലഞ്ചിന് കളി നിർത്തുമ്പോൾ അഞ്ചിന് 506 എന്ന നിലയിലാണ് ഇന്ത്യ. 120 റൺസോടെ കോഹ്ലിയും 19 റൺസോടെ ജഡേജയുമാണ് ക്രീസിലുള്ളത്. 84 പന്തിൽ 92 റൺസെടുത്ത റിഷഭ് പന്തിന്‍റെ വിക്കറ്റാണ് ഇന്ന് ഇന്ത്യയ്ക്ക് നഷ്ടമായത്. ആദ്യ ദിനം കളിനിർത്തുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 364 റൺസ് എടുത്തിരുന്നു.
തലേദിവസത്തെ സ്കോറായ 72ൽ ബാറ്റിങ് തുടർന്ന കോഹ്ലി 184 പന്ത് നേരിട്ടാണ് ടെസ്റ്റിലെ 24-ാം സെഞ്ച്വറി തികച്ചത്. ക്യാപ്റ്റനെന്ന നിലയിൽ 17-ാമത്തെയും വെസ്റ്റിൻഡീസിനെതിരെ രണ്ടാമത്തെയും സെഞ്ച്വറിയാണ് കോഹ്ലി നേടിയത്. ഏഴ് ബൌണ്ടറികൾ ഉൾപ്പെട്ടതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. എന്നാൽ ക്യാപ്റ്റനെ കാഴ്ചക്കാരനാക്കി വെടിക്കെട്ട് ബാറ്റിങ്ങാണ് റിഷഭ് പന്ത് പുറത്തെടുത്തത്. എട്ട് ബൌണ്ടറികളും നാലു സിക്സറുകളും ഉൾപ്പെടെയാണ് പന്ത് 92 റൺസെടുത്തത്. എന്നാൽ രണ്ടാം ടെസ്റ്റ് സെഞ്ച്വറിക്ക് രണ്ട് റൺസ് അകലെ പന്ത് പുറത്താകുകയായിരുന്നു. കോഹ്ലിയും പന്തും ചേർന്ന് അഞ്ചാം വിക്കറ്റിൽ 133 റൺസാണ് കൂട്ടിച്ചേർത്തത്. വെസ്റ്റിൻഡീസിനുവേണ്ടി ദേവേന്ദ്ര ബിഷൂ രണ്ടു വിക്കറ്റെടുത്തിട്ടുണ്ട്.
advertisement
ടെസ്റ്റ് അരങ്ങേറ്റത്തിൽ മിന്നിയ പൃഥ്വി ഷായുടെ മികവിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ആദ്യദിനം ലഭിച്ചത്. 154 പന്ത് നേരിട്ട പൃഥ്വി ഷാ 19 ഫോറുകളുടെ അകമ്പടിയോടെ 134 റൺസെടുത്താണ് പുറത്തായത്. ചേതേശ്വർ പൂജാര 86 റൺസും അജിൻക്യ രഹാനെ 41 റൺസുമെടുത്ത് പുറത്തായി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
കോഹ്ലിക്കും സെഞ്ച്വറി; 500 കടന്ന് ഇന്ത്യ
Next Article
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement