നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോടേക്ക്; മലബാറിന്റെ ഫുട്ബോൾ ആവേശം കൊടുമുടി കയറും

  കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോടേക്ക്; മലബാറിന്റെ ഫുട്ബോൾ ആവേശം കൊടുമുടി കയറും

  ISL 2020-21 | കോഴിക്കോട് കോർപ്പറേഷൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോടേക്ക് വരികയാണെന്ന് ഔദ്യോഗികമായി അറിയിച്ചത്.

  ഫയൽ ചിത്രം

  ഫയൽ ചിത്രം

  • Share this:
  കോഴിക്കോട്  ഇഎംഎസ് സ്റ്റേഡിയം അടുത്ത സീസൺ മുതൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ  ഹോം ഗ്രൗണ്ടാകുവാൻ സാധ്യതയേറി.  ഇതിനായുള്ള അനുമതി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായാണ് വാർത്തകൾ. ക്ലബിന്റെ ഹോം ഗ്രൗണ്ട് എത്രയും പെട്ടെന്ന് കോഴിക്കോടേക്ക് മാറ്റാൻ ആണ് ക്ലബിൻ്റെ തീരുമാനം. ഇതു സംബന്ധിച്ച് ഇന്ന് കോഴിക്കോട് കോർപ്പറേഷനിൽ പ്രാഥമിക ചർച്ചകൾ നടന്നു.

  കോഴിക്കോട് നോർത്ത് എംഎൽഎ പ്രദീപ് കുമാർ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ബ്ലാസ്റ്റേഴസ് പ്രതിനിധികളായ മുഹമ്മദ് റഫീക്, സിദ്ധാർഥ് തുടങ്ങിയവരാണ് ആദ്യഘട്ട ചർച്ചയിൽ പങ്കെടുത്തത്. ഇതിൻ്റെ ഭാഗമായി കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം നവീകരിക്കും.

  ഐ എസ് എല്ലിനും എ എഫ് സി ലൈസൻസിനും അനുയോജ്യമായ രീതിയിൽ സ്റ്റേഡിയം പുതുക്കേണ്ടി വരും. ഇതിന് കേരള ബ്ലാസ്റ്റേഴ്സും കോഴിക്കോട് കോർപ്പറേഷനും തമ്മിൽ ധാരണയായിട്ടുണ്ട്. ഇതിന് പുറമെ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റ് കുറ്റമറ്റതാക്കുന്നതിനും പുതുതായി ഏർപ്പെടുത്തേണ്ട സൗകര്യങ്ങളും ബ്ലാസ്റ്റേഴ്സ് തീരുമാനിക്കും. ഗ്രൗണ്ടിൻ്റെ നിലവിലെ സ്ഥിതിയും, വരുത്തേണ്ട മാറ്റങ്ങളും  സംബന്ദിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് റിപ്പോർട്ട് സമർപ്പിക്കും.

  TRENDING:കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം; കൊലയാളി കുമരകം സ്വദേശി; പിടിയിലായെന്നു സൂചന [NEWS] 'കുട്ടികള്‍ക്കിടയില്‍ അന്തരമുണ്ടാക്കരുത്'; ഓണ്‍ലൈന്‍ വിദ്യാഭ്യാസം അടിച്ചേല്‍പിക്കരുതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ [NEWS]ഇനിയും അവസാനിപ്പിക്കാറായില്ലേ; കേരളത്തിൽ ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയതിനെതിരെ കോഹ്ലി [NEWS]

  കോഴിക്കോട് കോർപ്പറേഷൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോടേക്ക് വരികയാണെന്ന് ഔദ്യോഗികമായി അറിയിച്ചത്. മലബാറിലെ ഫുട്ബോൾ പ്രേമികൾക്ക് ഏറെ സന്തോഷം തരുന്ന വാർത്തയാകും ഇത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക് അവസാന സീസണുകളിൽ കാണികൾ കുറഞ്ഞിരുന്നു. കൊച്ചിയിൽ നിന്ന് മാറി കോഴിക്കോട് എത്തിയാൽ ഇതിന് പരിഹാരം ആകുമെന്ന് ക്ലബ് കണക്കാക്കുന്നു.

  കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും അവസാന സീസണിൽ ഉണ്ടാവുകയും ചെയ്തിരുന്നു. ഈ വരുന്ന സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട് എത്തും എന്നാണ് കോർപ്പറേഷന്റെ പത്രകുറിപ്പിൽ പറയുന്നത്.  Published by:Rajesh V
  First published:
  )}