'നീ പൊന്നപ്പനല്ലടാ തങ്കപ്പന്‍' 3 ഗോളിന് പിന്നിട്ട് നിന്നപ്പോള്‍ ലിവര്‍പൂള്‍ താരം പ്രവചിച്ചു ഈ ജയം

Last Updated:

'നേരത്തെ ആഘോഷിക്കരുത്. അടുത്ത ആഴ്ച കാണാം' എന്നായിരുന്നു മാനേ തന്റെ ഫേസ്ബുക് പേജില്‍ കുറിച്ചത്

ലിവര്‍പൂള്‍: ഫുട്‌ബോള്‍ ലോകത്ത് ഇന്നൊരു ഒരൊറ്റ ചര്‍ച്ച മാത്രമേയുള്ളു. മൂന്നു ഗോളിന് ബാഴ്‌സയോട് പിന്നിട്ട് നിന്ന ശേഷം രണ്ടാം പാദത്തില്‍ സൂപ്പര്‍ താരങ്ങളില്ലാതെ ഇറങ്ങി ജയം സ്വന്തമാക്കിയ ലിവര്‍പൂളിന്റെ വീരഗാഥ. ആന്‍ഫീല്‍ഡിലെ മൈതാനത്ത് എതിരാളികളെ വെറും കാഴ്ചക്കാരാക്കിയായിരുന്നു ക്ലോപ്പിന്റെ കുട്ടികളുടെ ജയം.
മുഹമ്മദ് സലായും ഫിര്‍മിനോയും ഇല്ലാത്ത ലിവര്‍പൂള്‍ ഇത്തരത്തിലൊരു തിരിച്ചുവരവ് നടത്തുമെന്ന് ഒരുപക്ഷേ അവരുടെ കടുത്ത ആരാധകര്‍ വരെ കരുതിയിട്ടുണ്ടാകില്ല. എന്നാല്‍ മെയ് രണ്ടിന് നടന്ന ആദ്യപാദ പോരാട്ടത്തില്‍ നൗക്യാംപില്‍ മൂന്നു ഗോളിനു തകര്‍ന്നപ്പോള്‍ ആത്മവിശ്വാസം നഷ്ടപ്പെടാതെ ബാഴ്‌സയ്ക്ക് മുന്നറിയിപ്പ് നല്‍കിയ ഒരു താരമുണ്ടായിരുന്നു ലിവര്‍പൂളില്‍. സെനഗലിന്റെ സൂപ്പര്‍ താരം സാദിയോ മാനേയാണ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
Also read: എന്തുകൊണ്ട് ബാഴ്‌സ തോറ്റു?
'നേരത്തെ ആഘോഷിക്കരുത്. അടുത്ത ആഴ്ച കാണാം' എന്നായിരുന്നു മാനേ തന്റെ ഫേസ്ബുക് പേജില്‍ ആദ്യപാദത്തിലെ തോല്‍വിയ്ക്ക് പിന്നാലെ കുറിച്ചത്. ഇന്നലെ രാത്രി രണ്ടാംപാദ മത്സരത്തില്‍ 4 ഗോളുകള്‍ തിരിച്ചടിച്ച് ടീം ജയം സ്വന്തമാക്കിയപ്പോള്‍ 'കഴിഞ്ഞയാഴ്ച ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു' എന്ന കുറിപ്പുമായി തന്റെ പോസ്റ്റ് മാനേ വീണ്ടും ഷെയര്‍ ചെയ്തിട്ടുമുണ്ട്.
advertisement
ഓര്‍ഗിയും വൈനാള്‍ഡും രണ്ട് വീതം ഗോളുമായി കളം നിറഞ്ഞ മത്സരത്തില്‍ ആന്‍ഫീല്‍ഡിലെ തങ്ങളുടെ കാണികളുടെ മുന്നില്‍ അവിശ്വസനീയ ജയമായിരുന്നു ലിവര്‍പൂള്‍ സ്വന്തമാക്കിയത്. മൂന്നുഗോളിന് പിന്നിട്ട് നിന്നശേഷം സൂപ്പര്‍ താരങ്ങളിലാതെ ടീം ജയം സ്വന്തമാക്കിയപ്പോള്‍ ഇരട്ടി മധുരം നല്‍കുന്നതായിരുന്നു മാനേയുടെ മുന്നറിയിപ്പ്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'നീ പൊന്നപ്പനല്ലടാ തങ്കപ്പന്‍' 3 ഗോളിന് പിന്നിട്ട് നിന്നപ്പോള്‍ ലിവര്‍പൂള്‍ താരം പ്രവചിച്ചു ഈ ജയം
Next Article
advertisement
മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ച് AIYF; എം എ ബേബിയോട് സോറി പറഞ്ഞ് പ്രകാശ് ബാബു
മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ച് AIYF; എം എ ബേബിയോട് സോറി പറഞ്ഞ് പ്രകാശ് ബാബു
  • എഐവൈഎഫ് സമരവുമായി ബന്ധപ്പെട്ട് മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ചു.

  • പിഎം ശ്രീ വിഷയത്തിൽ എം എ ബേബിയോട് ക്ഷമാപണം നടത്തി പ്രകാശ് ബാബു.

  • സിപിഐ മന്ത്രിമാർക്കെതിരേയും എഐവൈഎഫ്, എഐഎസ്എഫ് സമരത്തിനുമെതിരെ ശിവൻകുട്ടി രംഗത്തെത്തി.

View All
advertisement