ഹർഷ ഭോഗ്‍ലെക്കെതിരെ സഞ്ജയ് മഞ്ജ്‍രേക്കർ; കമന്ററി ബോക്സിൽ വിവാദം

ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് ഹർഷ ഭോഗ്‍ലെയും സഞ്ജയ് മഞ്ജ്‍രേക്കറും കമന്ററി ബോക്സിൽ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയത്

News18 Malayalam | news18-malayalam
Updated: November 25, 2019, 11:15 AM IST
ഹർഷ ഭോഗ്‍ലെക്കെതിരെ സഞ്ജയ് മഞ്ജ്‍രേക്കർ; കമന്ററി ബോക്സിൽ വിവാദം
News18
  • Share this:
ഈഡൻ ഗാർഡൻസിൽ നടന്ന ഇന്ത്യയിലെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ മത്സരത്തിനിടയിലാണ് കമന്റേറ്റർമാർ തമ്മിൽ വാക്പോരുണ്ടായത്. പിങ്ക് ബോൾ ടെസ്റ്റിനെക്കുറിച്ച് ആഴത്തിലുള്ള വിശകലനം ആവശ്യമാണെന്ന് ഹർഷ ഭോഗ്‍ലെ നിരീക്ഷിച്ചു. കളിക്കാർക്ക് പിങ്ക് പന്ത് എത്രത്തോളം കാണാമെന്നത് പരിശോധിക്കണമെന്നും ഭോഗ്‍ലെ പറഞ്ഞു. ഇതിനോട് മുൻ ക്രിക്കറ്റ് താരം കൂടിയായ മഞ്ജരേക്കർ വിയോജിച്ചു.

‘പിങ്ക് പന്ത് ശരിക്കു കാണാമോ ഇല്ലയോയെന്നത് നിങ്ങളെപ്പോലുള്ളവർക്ക് മറ്റുള്ളവരോട് ചോദിക്കേണ്ടി വരും. എന്നാൽ ക്രിക്കറ്റ് കളിച്ചിട്ടുള്ളവര്‍ക്ക് അത് ചോദിക്കേണ്ട കാര്യമില്ല’ – ഇതായിരുന്നു മഞ്ജ്‍രേക്കറുടെ മറുപടി .

അഹമ്മദാബാദ് ഐഐഎമ്മിൽ നിന്ന് പിജിഡിഎം ( എംബിഎക്ക് തുല്യമായ കോഴ്സ്) പാസായ ശേഷം കമന്റേറ്ററായ ഹർഷ ഭോഗ്‍ലെ പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇതാണ് മഞ്ജ്‍രേക്കർ വ്യംഗമായി സൂചിപ്പിച്ചത്. ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നത് പുതിയ കാര്യങ്ങൾ പഠിക്കുന്നതിന് തടസമാകരുതെന്നായിരുന്നു ഹർഷ ഭോഗ്‍ലെയുടെ മറുപടി.

ആരാധകർ ഭോ‍ഗ്‍ലെക്കൊപ്പം

മഞ്ജ്‍രേക്കറുടെ പരാമർശത്തിനെതിരെ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്. കമന്ററിയിൽ ഭോഗ്‍ലെ ബഹുദൂരം മുന്നിലാണെന്ന് ഭൂരിഭാഗം ആരാധകരും കുറിച്ചു .

മഞ്ജ്‍രേക്കർ പരസ്യമായി മാപ്പ് പറയണമെന്നും കമന്റേറ്റർ ജോലി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടവരുമുണ്ട്. നേരത്തെയും മഞ്ജ്‍രേക്കറുടെ കമന്ററിക്കെതിരെ രൂക്ഷ വിമർശനം ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും ഉയർത്തിയിട്ടുണ്ട്. ഏറ്റവും മികച്ച കമന്റേറ്റർമാരിൽ ഒരാളായാണ് ഹർഷ ഭോഗ്‍ലെ ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്നത്.

Also Read ആദ്യ പിങ്ക് ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം; ബംഗ്ലാദേശിനെ തോൽപിച്ചത് ഇന്നിംഗ്സിനും 46 റൺസിനും

First published: November 24, 2019, 10:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading