മെസിയും സംഘവും കൊച്ചിയിലേക്ക് ? അർജന്റീന സൗഹൃദമത്സരം കൊച്ചിയിൽ നടന്നേക്കും

Last Updated:

നേരത്തെ മത്സരത്തിനായി തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയമാണ് പരിഗണിച്ചിരുന്നത്

കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജിലൂടെയാണ് മെസി കേരളത്തിലേക്ക് വരുമെന്ന് വി അബ്ദുറിമാൻ വീണ്ടും അറിയിച്ചത്
കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജിലൂടെയാണ് മെസി കേരളത്തിലേക്ക് വരുമെന്ന് വി അബ്ദുറിമാൻ വീണ്ടും അറിയിച്ചത്
അർജന്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദമത്സരത്തിന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായേക്കും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി നടത്തുമെന്ന് ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻ പിള്ള അറിയിച്ചു. സർക്കാർ തലത്തിലുള്ള പരിശോധനകൾ പൂർത്തിയായെന്നും അവർക്ക് സ്റ്റേഡിയത്തിൽ സംതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ മത്സരത്തിനായി തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയമാണ് പരിഗണിച്ചിരുന്നത്. ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ, നവംബർ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അർജന്റീന ടീം കേരളത്തിൽ എത്തുന്നത്. ലുവാണ്ടയിലും കേരളത്തിലുമായി അർജന്റീന ഫുട്ബോൾ ടീം കളിക്കുമെന്ന് എ.എഫ്.എ. (അർജന്റീന ഫുട്ബോൾ ഫെഡറേഷൻ) അറിയിച്ചിട്ടുണ്ട്.
മെസ്സിയും സംഘവും കേരളത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ നേരത്തെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും, ഏത് സ്റ്റേഡിയത്തിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി സ്റ്റേഡിയം മുൻപും നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
മെസിയും സംഘവും കൊച്ചിയിലേക്ക് ? അർജന്റീന സൗഹൃദമത്സരം കൊച്ചിയിൽ നടന്നേക്കും
Next Article
advertisement
32 പന്തിൽ സെഞ്ചുറി; വെടിക്കെട്ടുമായി സകീബുൽ ഗനിക്ക് റെക്കോഡ് ‌
32 പന്തിൽ സെഞ്ചുറി; വെടിക്കെട്ടുമായി സകീബുൽ ഗനിക്ക് റെക്കോഡ് ‌
  • ബിഹാർ വിജയ് ഹസാരെ ട്രോഫിയിൽ 574 റൺസോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടി

  • സകീബുൽ ഗനി വെറും 32 പന്തിൽ സെഞ്ചുറി നേടി ഇന്ത്യൻ താരങ്ങളിൽ ഏറ്റവും വേഗം സെഞ്ചുറി നേടി

  • വൈഭവ് സൂര്യവംശി 84 പന്തിൽ 190 റൺസും ആയുഷ് ലൊഹാര 56 പന്തിൽ 116 റൺസും നേടി

View All
advertisement