ഭാര്യ നല്‍കിയ പരാതികള്‍ വിനയായി; മുഹമ്മദ് ഷമിയ്ക്ക് യുഎസ് വിസ നിഷേധിച്ചു; ഒടുവില്‍ ബിസിസിഐയുടെ ഇടപെടല്‍

കേസിന്റെ വിശദാംശങ്ങളും കേസുകള്‍ക്ക് ശേഷവും താരം ലോകകപ്പില്‍ പങ്കെടുത്തതും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ജോഹ്രി യുഎസ് അംബാസിഡര്‍ക്ക് കത്തയച്ചത്

news18
Updated: July 27, 2019, 3:02 PM IST
ഭാര്യ നല്‍കിയ പരാതികള്‍ വിനയായി; മുഹമ്മദ് ഷമിയ്ക്ക് യുഎസ് വിസ നിഷേധിച്ചു; ഒടുവില്‍ ബിസിസിഐയുടെ ഇടപെടല്‍
shami
  • News18
  • Last Updated: July 27, 2019, 3:02 PM IST
  • Share this:
ന്യൂഡല്‍ഹി: ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള പരാതികള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയ്ക്ക് യുഎസ് വിസ നിഷേധിച്ചു. എന്നാല്‍ ബിസിസിഐയുടെ ഇടപെടലിനെത്തുടര്‍ന്ന് താരത്തിന് പിന്നീട് വിസ ലഭിക്കുകയും ചെയ്തു. താരത്തിനെതിരെ ഗാര്‍ഹിക പീഡനക്കേസും പരസ്ത്രീ ബന്ധവും ഉള്‍പ്പെടെയുള്ള കേസുകളാണുള്ളത്. ഇതാണ് വിസയ്ക്ക് തിരിച്ചടിയാവാന്‍ കാരണം.

എന്നാല്‍ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി അമേരിക്കന്‍ എംബസിയുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് താരത്തിന് വിസ ലഭിച്ചിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങളും കേസുകള്‍ക്ക് ശേഷവും താരം ലോകകപ്പില്‍ പങ്കെടുത്തതും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ജോഹ്രി യുഎസ് അംബാസിഡര്‍ക്ക് കത്തയച്ചത്.

Also Read: തീരാപ്പക കളം വിട്ട് പുറത്തേക്ക്: കോലിയെയും ഭാര്യയെയും അൺഫോളോ ചെയ്ത് രോഹിത് ശർമ്മ

അന്താരാഷ്ട്ര കായിക താരങ്ങള്‍ക്കുള്ള വിസയാണ് ഷമിക്ക് ലഭിച്ചത്. താരത്തിന്റെ പൊലീസ് വെരിഫിക്കേഷന്‍ റെക്കോഡിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിസ തള്ളിയത്. ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനാണ് പരസ്ത്രീ ബന്ധം, ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ ആരോപിച്ച് കേസുകൊടുത്തിരുന്നത്. താരത്തിനെതിരെ ഒത്തുകളി ഉള്‍പ്പെടെ ആരോപണങ്ങളും ഹസിന്‍ ഉന്നയിച്ചിരുന്നു.

First published: July 27, 2019, 3:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading