ഇന്റർഫേസ് /വാർത്ത /Sports / 399 റൺസ്: മെൽബണിൽ ഓസ്ട്രേലിയയ്ക്ക് വിജയലക്ഷ്യം

399 റൺസ്: മെൽബണിൽ ഓസ്ട്രേലിയയ്ക്ക് വിജയലക്ഷ്യം

 • Share this:

  മെൽബൺ: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 399 റൺസ് വിജയലക്ഷ്യം. ജയം ലക്ഷ്യമിട്ട് ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയ നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ രണ്ടിന് 44 എന്ന നിലയിലാണ്. മൂന്ന് റൺസെടുത്ത ആരോൺ ഫ്രിഞ്ചിനെ ബൂമ്ര പുറത്താക്കി. 13 റൺസെടുത്ത മാർകസ് ഹാരിസിനെ രവീന്ദ്ര ജഡേജ പുറത്താക്കി. 26 റൺസോടെ ഉസ്മൻ കാവ്ജയും രണ്ട് റൺസോടെ ഷോൺ മാർഷുമാണ് ക്രീസിൽ.

  ബാറ്റിങ് ദുഷ്ക്കരമായ മെൽബണിലെ പിച്ചിൽ രണ്ടാം ഇന്നിംഗ്സ് ഇന്ത്യ എട്ട് വിക്കറ്റിന് 106 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. മായങ്ക് അഗർവാളിന്റെയും രവീന്ദ്രജഡേജയുടേയും റിഷഭ് പന്തിന്റേയും വിക്കറ്റാണ് ഇന്ന് നഷ്ടമായത്.

  ഓസീസിനെ 151ന് എറിഞ്ഞിട്ടു; രണ്ടാമൂഴത്തിൽ തകർന്നടിഞ്ഞ് ഇന്ത്യയും

  ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 151 റൺസിന് പുറത്ത് ആയിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് ഓസ്ട്രേലിയയെ തകർത്തത്. മൂന്നാം ദിനം കളി അവസാനിച്ചപ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എന്ന നിലയിലായിരുന്നു.

  മുൻനിര തകർന്ന് ഓസീസ്; മെൽബണിൽ ഇന്ത്യ പിടിമുറുക്കുന്നു

  First published:

  Tags: Cheteshwar Pujara, Ck janu, Cm pinarayi, Cricket, Cricket score, Hanuma Vihari, Ind vs Aus, IND vs AUS Live Score, India vs australia, India vs Australia 2018, Ishant sharma, Jasprit bumrah, Live, Live Cricket Score, Live score, Mayank agarwal, Mohammed shami, Ravindra Jadeja, Rishabh Pant, Rohit sharma, Virat kohli, Women wall, ഇന്ത്യ-ഓസ്ട്രേലിയ, മയാങ്ക് അഗർവാൾ, മുഖ്യമന്ത്രി പിണറായി, മെൽബൺ ടെസ്റ്റ്, വനിതാ മതിൽ, വിരാട് കോലി, സി കെ ജാനു, ഹനുമാ വിഹാരി