അപ്പൊ അതാണല്ലേ കാരണം; ബാംഗ്ലൂരിന്റെ തുടര്‍ തോല്‍വികള്‍ക്ക് പിന്നിലെന്തെന്ന് വ്യക്തമാക്കി ഡി വില്ല്യേഴ്‌സ്
Last Updated:
ഈ സീസണില്‍ ടീമിന്റെ ഫീല്‍ഡിങ് പ്രകടനം ശരാശരിക്കും താഴെയായിരുന്നു
ബാംഗ്ലൂര്‍: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ തുടര്‍ തോല്‍വികളുടെ കാരണം വ്യക്തമാക്കി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം എബി ഡി വില്ല്യേഴ്‌സ്. ഫീല്‍ഡിങ്ങിലെ മോശം പ്രകടനമാണ് ടീമിന് വിനയാകുന്നതെന്നാണ് താരം പറയുന്നത്. സീസണില്‍ കളിച്ച ആറു മത്സരങ്ങളിലും ബാംഗ്ലൂരിന് തോല്‍വിയായിരുന്നു ഫലം.
200 നു മുകളില്‍ സ്‌കോര്‍ നേടിയ മത്സരങ്ങളിലും ടീം പരാജയം ഏറ്റുവാങ്ങിയത് ഫീല്‍ഡിങ്ങിലെയും ബോളിങ്ങിലെയും പോരായ്മയായി വിലയിരുത്തപ്പെട്ടിരുന്നു. ഇതേ സാഹചര്യത്തില്‍ തന്നെയാണ് ഫീല്‍ഡിങ് പിഴവുകളെക്കുറിച്ച് ഡി വില്ല്യേഴ്‌സ് സംസാരിച്ചത്.
Also Read: ഇതാണ് ഗെയ്ല്‍; പഞ്ചാബി താളത്തിനൊത്ത് ആരാധകര്‍ക്കൊപ്പം നൃത്തം ചവിട്ടി യൂണിവേഴ്‌സല്‍ ബോസ്
'ടീം തോല്‍ക്കുന്നത് ഫീല്‍ഡിങ്ങിലെ മോശം പ്രകടനം കൊണ്ടാണ്. ഈ സീസണില്‍ ടീമിന്റെ ഫീല്‍ഡിങ് പ്രകടനം ശരാശരിക്കും താഴെയായിരുന്നു. എല്ലാ മത്സരങ്ങളിലും ഒന്നില്‍ കൂടുതല്‍ ക്യാച്ചുകള്‍ കൈവിട്ട് കളയുന്നുണ്ട്.' ഡി വില്ല്യേഴ്‌സ് പറഞ്ഞു.
advertisement
കൊല്‍ക്കത്തയോടും മുംബൈയോടും ഹൈദരാബാദിനോടും ചെറിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടതെന്നും ഈ മത്സരങ്ങളുടെ ഫലം മറിച്ചായിരുന്നെങ്കില്‍ ടീമിന് അവസാന സ്ഥാനത്ത് തുടരേണ്ടി വരില്ലായിരുന്നെന്നും താരം പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 09, 2019 9:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അപ്പൊ അതാണല്ലേ കാരണം; ബാംഗ്ലൂരിന്റെ തുടര്‍ തോല്‍വികള്‍ക്ക് പിന്നിലെന്തെന്ന് വ്യക്തമാക്കി ഡി വില്ല്യേഴ്‌സ്