ബഗളൂരു: പുല്വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് ഇന്ത്യന് സ്റ്റേഡിയങ്ങളില് നിന്നും ക്ലബ്ബുകളില് നിന്നും പാകിസ്താന് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള് നീക്കുന്നത് തുടരുന്നു. മുംബൈ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ ഇമ്രാന് ഖാന്റെയും സംഘത്തിന്റെയും ചിത്രങ്ങള് നീക്കിയതിനു പിന്നാലെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയവും പാക് താരങ്ങളുടെ ചിത്രങ്ങള് സ്റ്റേഡിയത്തില് നിന്ന് നീക്കി.
സ്റ്റേഡിയത്തില് നിന്ന് ചിത്രങ്ങള് നീക്കിയതായി കര്ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (കെഎസ്സിഎ) വ്യക്തമാക്കി. പാക് പ്രധാന മന്ത്രിയും മുന് ക്രിക്കറ്റ് ടീം നായകനുമായ ഇമ്രാന് ഖാന്. ഫാസ്റ്റ് ബൗളര് ഷൊയ്ബ് അക്തര്, ജാവേദ് മിയാന്ദാദ്, തുടങ്ങിയ താരങ്ങളുടെ ചിത്രമാണ് ചിന്നസ്വാമി സ്റ്റേഡിയത്തില് നിന്നും നീക്കിയത്.
Also Read: 'നിങ്ങള്ക്ക് ഇവിടെ സ്ഥാനമില്ല'; ഇമ്രാന് ഖാന്റെ ചിത്രം നീക്കി ക്രിക്കറ്റ് ക്ലബ്ബ്
സൈന്യത്തോട് ഐക്യദാര്ഢ്യവും പിന്തുണയും അറിയിച്ചാണ് ഈ നീക്കമെന്ന് കെഎസ്സിഎ ബുധനാഴ്ച ഇറക്കിയ പ്രസ്താവനയില് വ്യക്തമാക്കി. നേരത്തെ മൊഹാലി സ്റ്റേഡിയവും ജയ്പൂരിലെ സവായ് മാന്സിംഗ് സ്റ്റേഡിയം, ഹിമാചലിലെ ധര്മശാല ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളില്നിന്നും പാക് താരങ്ങളുടെ ചിത്രങ്ങള് നീക്കം ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket, CRPF, CRPF Convoy attack in Pulwama, Indian cricket, Pulwama Attack, ഇന്ത്യ ക്രിക്കറ്റ്, ക്രിക്കറ്റ്, ക്രിക്കറ്റ് വാർത്ത