മൂന്നാം ടെസ്റ്റിൽനിന്ന് അശ്വിൻ പിൻമാറി; നാട്ടിലേക്ക് മടങ്ങി

Last Updated:

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്‍റെ രണ്ടാം ദിവസമാണ് അശ്വിൻ ടീമിൽനിന്ന് പിൻമാറിയത്

രാജ്കോട്ട്: ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് എന്ന ചരിത്രനേട്ടം കൈവരിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിനുള്ള ടീമിൽനിന്ന് പിൻമാറി ഓഫ് സ്പിന്നർ ആർ അശ്വിൻ. അടുത്ത കുടുംബാംഗത്തെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് മത്സരത്തിൽനിന്ന് അശ്വിൻ പിൻമാറിയത്. അദ്ദേഹം വെള്ളിയാഴ്ച രാത്രിയോടെ ചെന്നൈയിലേക്ക് പോയി. മത്സരത്തിന്‍റെ രണ്ടാം ദിവസമാണ് അശ്വിൻ മടങ്ങുന്നത്.
“കുടുംബത്തിലെ മെഡിക്കൽ എമർജൻസി കാരണം രവിചന്ദ്രൻ അശ്വിൻ ടെസ്റ്റ് ടീമിൽ നിന്ന് പിന്മാറി. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത്, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) ടീമും അശ്വിന് പൂർണ പിന്തുണ നൽകുന്നു" ബിസിസിഐ പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.
കളിക്കാരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ആരോഗ്യവും ക്ഷേമവും വളരെ പ്രധാനമാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് അശ്വിൻ്റെയും കുടുംബത്തിൻ്റെയും സ്വകാര്യതയെ മാനിക്കണമെന്ന് ബോർഡ് അഭ്യർത്ഥിച്ചു.
ബോർഡും ടീമും അശ്വിന് ആവശ്യമായ ഏത് സഹായവും നൽകും. ഈ ബുദ്ധിമുട്ടേറിയ സമയത്തും ആരാധകരുടെയും മാധ്യമങ്ങളുടെയും സഹാനുഭൂതിയെയും ടീം ഇന്ത്യ അഭിനന്ദിക്കുന്നു,” - പത്രകുറിപ്പിൽ പറയുന്നു
advertisement
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ടെസ്റ്റ് കരിയറിൽ 500 വിക്കറ്റ് എന്ന നേട്ടം അശ്വിൻ കൈവരിച്ചിരുന്നു. ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രൗളിയെ പുറത്താക്കിയാണ് അശ്വിൻ അനുപമമായ നേട്ടത്തിലേക്ക് എത്തിയത്.
നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ 37 റണ്‍സ് നേടിയ അശ്വിന്‍ ധ്രുവ് ജൂറലിനൊപ്പം ഏഴാം വിക്കറ്റില്‍ 77 റണ്‍സ് കൂട്ടുകെട്ടില്‍ പങ്കാളിയായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തുന്നതില്‍ നിര്‍ണായക പങ്കാണ് ഈ കൂട്ടുകെട്ട് വഹിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
മൂന്നാം ടെസ്റ്റിൽനിന്ന് അശ്വിൻ പിൻമാറി; നാട്ടിലേക്ക് മടങ്ങി
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement