Rohit Sharma |'രോഹിത് ശര്‍മയ്ക്ക് പകരം ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ പുതിയ നായകനെ പരീക്ഷിക്കണം': വിരേന്ദര്‍ സെവാഗ്

Last Updated:

ടി20 ഫോര്‍മാറ്റില്‍ പുതിയ നായകന് കീഴില്‍ കളിച്ചാല്‍ രോഹിത്തിന്റെ ജോലിഭാരം കുറക്കാന്‍ ടീം മാനേജ്‌മെന്റിന് കഴിയുമെന്നും സെവാഗ്.

Rohit Sharma
Rohit Sharma
രോഹിത് ശര്‍മയ്ക്ക് പകരം ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ പുതിയ നായകനെ പരീക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. രോഹിത് ശര്‍മയുടെ പ്രായവും ജോലിഭാരവും കണക്കിലെടുത്താണ് ടി20 ക്രിക്കറ്റില്‍ ഇന്ത്യ പുതിയ നായകനെ പരീക്ഷിക്കണമെന്ന് സെവാഗ് അഭിപ്രായപ്പെട്ടത്.
ടി20 ഫോര്‍മാറ്റില്‍ പുതിയ നായകന് കീഴില്‍ കളിച്ചാല്‍ 35കാരനായ രോഹിത്തിന്റെ ജോലിഭാരം കുറക്കാന്‍ ടീം മാനേജ്‌മെന്റിന് കഴിയുമെന്നും സോണി സ്‌പോര്‍ട്‌സിനോട് സെവാഗ് പറഞ്ഞു.
'ടി20 ക്രിക്കറ്റില്‍ നായകനായി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ ചുമതല കൈമാറാവുന്നതാണ്. ഇതുവഴി രോഹിത്തിന്റെ ജോലിഭാരം കുറയ്ക്കാം. ഒപ്പം രോഹിത്തിന് ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കകയും ചെയ്യാം. ടി20 ക്രിക്കറ്റില്‍ നിന്ന് ഇടക്ക് ഇടവേളയെടുക്കുന്നത് രോഹിത്തിനും ഗുണകരമാകും. ഇനി മൂന്ന് ഫോര്‍മാറ്റിലും ഒരേ നായകന്‍ എന്ന പതിവ് രീതി പിന്തുടരാനാണ് തീരുമാനമെങ്കില്‍ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവാന്‍ ഏറ്റവും യോഗ്യനായ താരം രോഹിത് തന്നെയാണെന്നും സെവാഗ് പറഞ്ഞു.
advertisement
ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ടീമിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും കെ.എല്‍ രാഹുലും ആയിരിക്കുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു. നിരവധി യുവതാരങ്ങളുണ്ടെങ്കിലും രോഹിത്-കിഷന്‍ ഓപ്പണിംഗും വണ്‍ ഡൗണായി കെ എല്‍ രാഹുലിനെയുമാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്നും സെവാഗ് പറഞ്ഞു.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്കും ഉണ്ടാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഉമ്രാന് ഒപ്പം ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും അടങ്ങുന്നതാവും ഇന്ത്യയുടെ പേസാക്രമണമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Rohit Sharma |'രോഹിത് ശര്‍മയ്ക്ക് പകരം ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ പുതിയ നായകനെ പരീക്ഷിക്കണം': വിരേന്ദര്‍ സെവാഗ്
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement