advertisement

'രാജസ്ഥാൻ റോയൽസ് വിട്ടതിന് പിന്നിൽ അവർ': ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഞ്ജു സാംസണിൻ്റെ പിതാവ്

Last Updated:

ക്യാപ്റ്റൻസി കിട്ടണമെന്നൊരു മോഹം അവർക്ക് വന്നുവെന്ന് നമുക്ക് തോന്നി. അപ്പോൾ സഞ്ജു അവിടെ അവർക്കൊരു വിലങ്ങുതടിയായി

News18
News18
ടി20 ലോകകപ്പിലെ വിജയകിരീടം ചൂടിയ സഞ്ജു സാംസണിനെ കുറിച്ച് വാചാലനായി പിതാവ് സാംസൺ വിശ്വനാഥ്. ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട ചർ‌ച്ചകളിൽ മകൻ സ്വീകരിച്ച നിലപാടുകളെ കുറിച്ചും തീരുമാനങ്ങളെ കുറിച്ചും പിതാവ് പങ്കുവച്ചു. ന്യൂസ് 18 അസോസിയേറ്റ് എഡിറ്റർ രഞ്ജിത്ത് രാമചന്ദ്രന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
"രാജസ്ഥാൻ റോയൽസ് എന്റെ മകന് എല്ലാം കൊടുത്തു.
കിരീടം നൽകിയില്ല എന്ന് മാത്രമേയുള്ളു. പക്ഷേ അവന്റെ തലയിൽ കിരീടമുണ്ടായിരുന്നു. ഏതെങ്കിലും ഒന്നോ രണ്ടോ മാച്ച് ഞാൻ കാണാൻ പോകും. അവന് കിട്ടുന്ന പരി​ഗണന ഞാൻ ദൂരെ നിന്ന് വീക്ഷിച്ചു. രാജാവിനെ പോലെയാണ് അവർ അവനെ നോക്കിയത്.
ഇത്രയും വർഷമായി രാജസ്ഥാനിൽ കളിക്കുന്നു. സഞ്ജുവിനൊപ്പം കളിച്ചുവളർന്ന യശ്വിസി ജയ്സ്വാൾ, റിയാൻ പരാ​ഗ് ഇവർ നാലഞ്ച് വർഷമായി ക്യാപ്റ്റൻസി ചെയ്യുന്നു. ക്യാപ്റ്റൻസി കിട്ടണമെന്നൊരു മോഹം അവർക്ക് വന്നുവെന്ന് നമുക്ക് തോന്നി. അപ്പോൾ സഞ്ജു അവിടെ അവർക്കൊരു വിലങ്ങുതടിയായി. അത് ചർച്ചയാവുകയും ചെയ്തു.
advertisement
നമുക്ക് ഇത് അവസാനിപ്പിക്കാമെന്ന് അന്ന് സഞ്ജു എന്നോട് പറഞ്ഞു. എന്തുകൊണ്ട് അവസാനിപ്പിച്ചുവെന്ന് ഞാൻ ചോദിക്കാറില്ല. കാര്യം ഉള്ളത് കൊണ്ടാണ് അത് പറഞ്ഞതെന്ന് എനിക്ക് മനസിലാക്കാനാകും. 2013-ൽ ഐപിഎൽ കളിച്ച് വീട്ടിൽ വന്നപ്പോൾ വീട്ടിൽ നിറയെ പരസ്യക്കാരായിരുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ താൻ ചെയ്യില്ലെന്ന് അവൻ അന്ന് എന്നോട് പറഞ്ഞിരുന്നു"-സാംസൺ പറഞ്ഞു.
ടി20 ലോകകപ്പില്‍ വെറും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 321 റണ്‍സടിച്ചാണ് സഞ്ജു സാംസൺ താരമായത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
'രാജസ്ഥാൻ റോയൽസ് വിട്ടതിന് പിന്നിൽ അവർ': ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഞ്ജു സാംസണിൻ്റെ പിതാവ്
Next Article
advertisement
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ

  • തൃശൂർ സ്വരാജ് റൗണ്ടിൽ റോഡ് ഷോ; ഗതാഗത നിയന്ത്രണവും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തി

  • പൊതുജനങ്ങൾക്ക് ബാരിക്കേഡുകൾക്ക് അപ്പുറമുള്ള ഫുട്പാത്തുകളിൽ നിന്ന് മാത്രമേ പ്രധാനമന്ത്രിയെ കാണാനാകൂ

View All
advertisement