കോഴിക്കോട്: 76ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിന് ജയം. രാജസ്ഥാനെ എതിരില്ലാത്ത 7ഗോളുകൾക്കാണ് കേരളം പരാജയപ്പെടുത്തിയത്.
റിസ്വാൻ, വിഗ്നേഷ്, നരേഷ് എന്നിവർ ഇരട്ടഗോളുകള്‍ നേടി.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആദ്യപകുതിയില്‍ തന്നെ 5-0ന്‍റെ ലീഡെടുത്ത കേരളത്തിന് അനായാസവും സമ്പൂര്‍ണ മേധാവിത്വവും നല്‍കുന്നതായി വിജയം. ശക്തരായ മിസോറാമും ബിഹാറും ആന്ധ്രാപ്രദേശും ജമ്മു കശ്‌മീരുമുള്ള ഗ്രൂപ്പില്‍ നിന്ന് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ കേരളത്തിന് ഈ വിജയം ആത്മവിശ്വാസമേകും.
കോഴിക്കോട് കോർപറേഷന്‍ സ്റ്റേഡിയത്തിൽ എത്തിയ ആരാധകര്‍ക്ക് കാഴ്ചവിരുന്നേകി കേരളം. ആദ്യപകുതിയില്‍ അഞ്ച് ഗോളടിച്ച് രാജസ്ഥാനെ ഞെട്ടിച്ച കേരളം രണ്ടാംപകുതിയില്‍ രണ്ടെണ്ണം കൂടി വലയിലെത്തിച്ച് ആഘോഷം പൂര്‍ത്തിയാക്കുകയായിരുന്നു. സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയാണ് കേരളം.
സന്തോഷ് ട്രോഫി കേരള ടീം
ഗോളിമാര്‍: വി മിഥുൻ (കണ്ണൂർ), പി എ അജ്മൽ (മലപ്പുറം), ടി വി അൽക്കേഷ് രാജ് (തൃശൂർ)
പ്രതിരോധം: എം മനോജ്, ആർ. ഷിനു, ബെഞ്ചമിൻ ബോൾസ്റ്റർ, ജെ ജെറിറ്റൊ (തിരുവനന്തപുരം), കെ അമീൻ, യു മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖിൽ ജെ ചന്ദ്രൻ (എറണാകുളം)
മധ്യനിര: ഋഷിദത്ത് (തൃശൂർ), എം റാഷിദ്, റിസ്‍വാൻ അലി (കാസർകോട്), ഗിഫ്റ്റി സി ഗ്രേഷ്യസ് (വയനാട്), നിജോ ഗിൽബർട്, പി അജീഷ് (തിരുവനന്തപുരം), വിശാഖ് മോഹൻ (എറണാകുളം), കെ.കെ. അബ്ദു റഹീം (മലപ്പുറം)
മുന്നേറ്റനിര: എം വിനീഷ്, ബി നരേഷ്, ജോൺപോൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.