നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • COVID 19 | സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് താരത്തിന് വൈറസ് ബാധ

  COVID 19 | സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് താരത്തിന് വൈറസ് ബാധ

  2012 ൽ സൗത്ത് ആഫ്രിക്കയുടെ അണ്ടർ 19 ടീമിൽ അംഗമായിരുന്നു സോളോ.

  Solo Nqweni

  Solo Nqweni

  • Share this:
   സൗത്ത് ആഫ്രിക്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം സോളോ നോനിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗബാധ ട്വിറ്ററിലൂടെ അറിയിച്ചത്.

   കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് സോളോ. നേരത്തേ പാക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായിരുന്ന സഫർ സർഫറാസ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു,.

   സ്കോട്ലലന്റ് താരം മജീത് ഹഖിനും രോഗം സ്ഥിരീകരിച്ചിരുന്നു.

   കഴിഞ്ഞ വർഷം പ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖവും സോളോയെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ ടിബിയും താരത്തെ പിടികൂടി. ഏറ്റവും ഒടുവിലായി കോവിഡും സ്ഥിരീകരിച്ചു. ഇതെല്ലാം തനിക്ക് തന്നെ സംഭവിക്കുന്നത് എന്തുകൊണ്ട് എന്നായിരുന്നു ട്വിറ്ററിൽ സോളോ കുറിച്ചത്.

   2012 ൽ സൗത്ത് ആഫ്രിക്കയുടെ അണ്ടർ 19 ടീമിൽ അംഗമായിരുന്നു സോളോ.

   ശരീരം സ്വയം ഞരമ്പ് നാഡികളെ ആക്രമിക്കുന്ന ഗ്വില്ലൻ ബാരെ സിൻഡ്രോം(GBS) ആണ് കഴിഞ്ഞ വർഷം സോളോയെ ബാധിച്ചത്. വളരെ അപൂർവമായി മാത്രം ബാധിക്കുന്ന അസുഖമാണിത്.
   First published:
   )}