വഴക്ക് മാറി വീണ്ടും കൂട്ടുകൂടി വിരാട് കോലിയും ഗൗതം ഗംഭീറും; ഓസ്കർ നൽകണമെന്ന് ഗാവസ്കർ
- Published by:Sarika KP
- news18-malayalam
Last Updated:
ഈ നിമിഷത്തിന് ഫെയർ പ്ലേ അവാർഡ് പോര, ഓസ്കാർ നൽകേണ്ടിവരുമെന്നായിരുന്നു മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കറിന്റെ പ്രതികരണം.
ബെംഗളൂരു: ഐപിഎൽ മത്സരത്തിനിടെ വഴക്ക് മാറി വീണ്ടും കൂട്ടുകൂടി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലിയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റർ ഗൗതം ഗംഭീറും. ഇരുവരും സമീപക്കാലം വരെ പരസ്പരം കൊമ്പുക്കോർക്കുന്നത് കാണാൻ പറ്റിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ചരിത്ര മുഹൂർത്തം തന്നെയായിരുന്നു.
Things we love to see ????
VK ???? GG
Follow the Match ▶️https://t.co/CJLmcs7aNa#TATAIPL | #RCBvKKR pic.twitter.com/jAOCLDslsZ
— IndianPremierLeague (@IPL) March 29, 2024
കഴിഞ്ഞ സീസണില്‍ ലക്നൗ സൂപ്പർ ജയന്റ്സ്– ആര്‍സിബി മത്സരത്തിനു പിന്നാലെ ഗ്രൗണ്ടിൽവച്ച് കോലിയും ഗംഭീറും തർക്കിച്ചതു വൻ വിവാദമായിരുന്നു. മത്സരത്തിനിടയിലെ തർക്കം കളിക്കു ശേഷം രൂക്ഷമാകുകയായിരുന്നു. ലക്നൗ താരം നവീൻ ഉൾ ഹഖിനെ കോലി അപമാനിച്ചെന്നായിരുന്നു ഗംഭീറിന്റെ ആരോപണം. നവീനും കോലിയും തമ്മിലുള്ള തർക്കത്തിൽ ഗംഭീറും ഇടപെട്ടതോടെ പ്രശ്നം കൂടുതൽ വഷളാവുകയായിരുന്നു.
advertisement
എന്നാൽ ഈ സീസണിൽ സ്ട്രാറ്റജിക് ടൈം ഔട്ടിനിടെ ഇരുവരും കെട്ടിപ്പിടിച്ച് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. ഇതിനു പിന്നാലെ ഈ നിമിഷത്തിന് ഫെയർ പ്ലേ അവാർഡ് പോര, ഓസ്കാർ നൽകേണ്ടിവരുമെന്നായിരുന്നു മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കറിന്റെ പ്രതികരണം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 30, 2024 10:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
വഴക്ക് മാറി വീണ്ടും കൂട്ടുകൂടി വിരാട് കോലിയും ഗൗതം ഗംഭീറും; ഓസ്കർ നൽകണമെന്ന് ഗാവസ്കർ