RCB vs KKR, IPL 2024: സ്വന്തം തട്ടകത്തിൽ തോല്‍വി ഏറ്റുവാങ്ങി ആര്‍സിബി; കെകെആറിന് രണ്ടാം ജയം
- Published by:Sarika KP
- news18-malayalam
Last Updated:
59 പന്തിൽ 83 റൺസെടുത്ത കോഹ്ലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറർ.
ബംഗളൂരു: സ്വന്തം തട്ടികത്തിൽ തോൽവി ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഏഴ് വിക്കറ്റിനായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്ന്റെ മിന്നും വിജയം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന കളിയിൽ ബെംഗളൂരു നേടിയ 183 എന്ന വിജയലക്ഷ്യം കൊൽക്കത്ത 16.5 ഓവറിൽ ഏഴു വിക്കറ്റ് ശേഷിക്കേ മറികടന്നു.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി വിരാട് കോലിയുടെ (59 പന്തില്‍ പുറത്താവാതെ 83) കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സുനില്‍ നരെയ്ന്‍ (47), വെങ്കടേഷ് അയ്യര്‍ (50) എന്നിവര്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി തിളങ്ങി.
advertisement
59 പന്തിൽ 83 റൺസെടുത്ത കോഹ്ലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ അതിവേഗത്തിൽ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിലിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഗംഭീര തുടക്കമായിരുന്നു ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫിലിപ് സാള്‍ട്ട് (20 പന്തില്‍ 30) - നരെയ്ന്‍ സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
March 30, 2024 7:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
RCB vs KKR, IPL 2024: സ്വന്തം തട്ടകത്തിൽ തോല്‍വി ഏറ്റുവാങ്ങി ആര്‍സിബി; കെകെആറിന് രണ്ടാം ജയം