ബിജെപി അധ്യക്ഷയോട് 'ഇന്ധനവില' ചോദിച്ച ഓട്ടോ ഡ്രൈവർക്ക് മർദനം
Last Updated:
ചെന്നൈ: പെട്രോൾ- ഡീസൽ വിലവർധനവിനെ കുറിച്ച് തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷയോട് അഭിപ്രായം ചോദിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്ക് ക്രൂരമർദനം. ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജനോട് ഇന്ധന വിലവർധനയെക്കുറിച്ച് ചോദിച്ച ചെന്നൈ സ്വദേശി കതിറിനാണ് ബി.ജെ.പി നേതാവിന്റെ മർദനമേറ്റത്. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് ബിജെപി നേതാവ് വി.കാളിദാസാണ് ഇയാളെ മർദിച്ചത്. ഇതിന്റെ വീഡിയോ പുറത്ത് വന്നു.
#WATCH Saidapet(Chennai): BJP leader V Kalidass pushes and hits an auto rickshaw driver who asked Tamil Nadu BJP Chief Tamilisai Soundararajan about petrol price hike (16.9.18) pic.twitter.com/5SRH60sb23
— ANI (@ANI) September 17, 2018
'അക്കാ ഒരു നിമിഷം, പെട്രോൾ വില ഓരോ ദിനവും ഏറിയിട്ടിറുക്ക്..’ചോദ്യം പൂർത്തിയാക്കും മുൻപ് തന്നെ കതിരിനെ കാളിദാസ് പിന്നിലേക്കു കൊണ്ടുപോയി മർദിക്കുകയായിരുന്നു. കതിറിന് മർദനമേല്‍ക്കുമ്പോഴും കണ്ടില്ലെന്ന ഭാവത്തില്‍ നില്‍ക്കുകയായിരുന്നു സംസ്ഥാന അധ്യക്ഷ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഞായറാഴ്ച രാത്രി മാധ്യമപ്രവര്‍ത്തകരുമായുള്ള തമിഴിസൈയുടെ കൂടിക്കാഴ്ചയ്ക്കിടെയാണ് സംഭവം.
advertisement
ഇന്ധനവില വർധനവിനോട് ഒരു ഓട്ടോ ഡ്രൈവര്‍ എന്ന നിലയിലുള്ള തന്റെ പ്രതിഷേധം കാട്ടുക മാത്രമാണ് ചെയ്തതെന്നും പക്ഷേ ചിലര്‍ അതു തെറ്റായാണ് എടുത്തതെന്നും കതിര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എന്നാൽ ഓട്ടോ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നു തെറ്റിദ്ധരിച്ചാണ് അദ്ദേഹത്തെ പിന്നിലേക്കു തള്ളിമാറ്റിയതെന്നാണ് ബി.ജെ.പി നേതാവിന്റെ വിശദീകരണം.
Location :
First Published :
September 18, 2018 7:05 AM IST