ന്യൂഡൽഹി : അതിർത്തിയിൽ സുസജ്ജരായിരിക്കാൻ സേനയ്ക്ക് നിർദേശം. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് പാരാമിലിട്ടറി ഡിജിമാർ ഉൾപ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. അതിർത്തിയിലെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ച ശേഷമാണ് മുഴുവൻ സേനയോടും പൂർണ്ണ സജ്ജരായിരിക്കാനുള്ള നിർദേശം നൽകിയത്.
Also Read-വ്യോമാതിർത്തി ലംഘിച്ച പാക് വിമാനം ഇന്ത്യ വെടിവച്ചിട്ടു
അതിർത്തി പ്രദേശങ്ങളിൽ സേനയുടെ പൂർണ്ണ കരുത്ത്പ്രകടമാക്കി കൊണ്ടുള്ള സൈനിക വിന്യാസം തന്നെയുണ്ടാകണമെന്നാണ് നിർദേശം. സാധാരണ ജനങ്ങൾക്ക് പൂർണ്ണ സുരക്ഷ ഒരുക്കണമെന്നും നിർദേശമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.