60 ഭൂമിയോളം വലിപ്പമുള്ള സൂര്യനിലെ ഭീമൻ ദ്വാരം; ശാസ്ത്രലോകം ആശങ്കയിൽ
- Published by:Sarika KP
- news18-malayalam
Last Updated:
ഇതില്‍ നിന്നു ഉണ്ടാകുന്ന സൗര വാതങ്ങൾ സാധാരണ സൗര വാതങ്ങളെക്കാളും ശക്തി കൂടിയവ ആയിരിക്കുമെന്നും ഇത് ഭൂമിയുടെ മഗ്‌നറ്റിക്ക് ഫീൽഡിനെ ബാധിക്കുമെന്നും പറയപ്പെടുന്നു.
സൂര്യനും സൂര്യന്റെ നിഗൂഢതകളും എല്ലാക്കാലവും ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. സൂര്യനെക്കുറിച്ച് പഠിക്കാൻ നിരവധി മാർഗങ്ങളും ഗവേഷകർ ഉപയോഗപ്പെടുത്തുന്നുണ്ട്. സൂര്യൻ അതിന്റെ അന്ത്യത്തോട് അടുക്കുന്നു എന്ന വാർത്ത നമ്മൾ മുൻപ് കേട്ടിരുന്നു. കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്ന മറ്റ് ചില വാർത്തകൾ വീണ്ടും ശാസ്ത്രലോകത്തും ഒപ്പം മാനവരാശിയിലും ആശങ്ക ജനിപ്പിക്കുന്നതാണ്. സൂര്യന്റെ പ്രതലത്തിൽ വലിയ ഒരു ദ്വാരം ഉണ്ടായിരിക്കുന്നു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഭൂമിയേക്കാൾ 60 മടങ്ങ് വലുപ്പമുള്ള ഒരു ദ്വാരമാണ് സൂര്യനിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ ഈ ദ്വാരം താൽക്കാലികമാണെന്നാണ് വിലയിരുത്തൽ.
സൂര്യന്റെ മധ്യരേഖക്ക് സമീപമാണ് ഈ ദ്വാരം രൂപപ്പെട്ടിരിക്കുന്നത്. ഇതുമൂലം ഭൂമിയിലേക്ക് അസാധാരണമായ സൗരവാതങ്ങൾ എന്നറിയപ്പെടുന്ന സൗര വികിരണങ്ങൾ ഉണ്ടാകുന്നതായും ശാസ്ത്രലോകം പറയുന്നു
സൂര്യന്റെ പ്രതലത്തിൽ പ്രത്യക്ഷപ്പെടുന്ന വിടവിനെയാണ് കൊറോണൽ ദ്വാരം എന്ന് പറയുന്നത്. ഒരു സൗര ചക്രത്തിന്റെ തുടക്കത്തിലാണ് സാധാരണയായി ഈ ദ്വാരങ്ങൾ പ്രത്യക്ഷപ്പെടുന്നത്. സൂര്യന് ചുറ്റുമുള്ള മഗ്നെറ്റിക്ക് ഫീൽഡുകൾ പെട്ടെന്ന് തുറക്കുമ്പോൾ സൂര്യനിലെ ആ ഭാഗത്തെ വസ്തുക്കൾ പുറത്തേക്ക് പോകുന്നതാണ് ഈ വിടവുകൾ ഉണ്ടാകാൻ കാരണം എന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയർ അഡ്മിനിസ്ട്രേഷൻ (NOAA) പറയുന്നു.
advertisement
സൂര്യനിലെ പ്ലാസ്മയേക്കാൾ ചൂട് കുറഞ്ഞതും സാന്ദ്രത കുറഞ്ഞതുമായതിനാൽ കോറോണൽ ദ്വാരം കറുത്ത നിറത്തിൽ കാണപ്പെടുന്നു. അൾട്രാവയലറ്റ് രശ്മികളിൽ മാത്രമാണ് ഇവ ദൃശ്യമാവുക. ഈ കൊറോണൽ ദ്വാരങ്ങൾ സൂര്യന്റെ ഉത്തര ദക്ഷിണ ധ്രുവങ്ങളിൽ ആണ് രൂപം കൊള്ളുന്നതെങ്കിലും ഇവയ്ക്ക് സൗര അക്ഷാംശങ്ങളിലേക്ക് വ്യാപിക്കാൻ കഴിയും.
കോറോണൽ ദ്വാരങ്ങളിൽ നിന്നും ഉണ്ടാകുന്ന സൗര വാതങ്ങൾ സാധാരണ സൗര വാതങ്ങളെക്കാളും ശക്തി കൂടിയവ ആയിരിക്കുമെന്നും ഇത് ഭൂമിയുടെ മഗ്‌നറ്റിക്ക് ഫീൽഡിനെ ബാധിക്കുമെന്നും പറയപ്പെടുന്നു.
advertisement
Happy #SunDay! This week’s space weather report includes:
· 4 C-class flares
· 3 M-class flares
· 18 coronal mass ejections
· 1 geomagnetic storm
This video from NASA’s Solar Dynamics Observatory shows activity on the Sun over the past week. pic.twitter.com/96ChOr0dxz
— NASA Sun & Space (@NASASun) December 3, 2023
advertisement
അച്ചുതണ്ടിൽ നിന്നും 800,000 കി മീ ആണ് ഈ ദ്വാരത്തിലേക്കുള്ള ദൂരം. അതേ സമയം ഭൂമിയുടെ വ്യാസം 12,742 കിലോമീറ്റർ മാത്രമാണ്. ഡിസംബർ 4 നും 5 നും സൗര വാതങ്ങൾ ഭൂമിയുടെ മേൽ പതിച്ചിരുന്നു. ഇപ്പോൾ ഭൂമിയിൽ നിന്നു മാറിയാണ് ഇത് നിൽക്കുന്നത്. ഈ ദ്വാരം ഒരു ഭൗമ കാന്തിക കൊടുങ്കാറ്റിലേക്ക് നയിക്കുമെന്നും അങ്ങനെ വന്നാൽ ആകാശം വർണാഭമാകുമെന്നും ശാസ്ത്രലോകം പ്രതീക്ഷിച്ചിരുന്നു എന്നാൽ സൗര വാതങ്ങൾ അത്ര തീവ്രമായിരുന്നില്ല. ഈ ദ്വാരം സൂര്യനിൽ എത്ര നാൾ നിലനിൽക്കുമെന്ന കാര്യവും വ്യക്തമല്ല.
advertisement
സൗര പ്രവർത്തനങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധിച്ചിരിക്കുന്നുവെന്നും സൂര്യൻ അതിന്റെ 11 വർഷത്തെ സൗര ചക്രത്തോട് അടുക്കുന്നുവെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഈ സമയങ്ങളിൽ കോറോണൽ ദ്വാരങ്ങൾ ഉണ്ടാകുന്നത് അസാധാരണമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
സൂര്യന്റെ ദക്ഷിണ ധ്രുവത്തിൽ കഴിഞ്ഞ മാർച്ചിലാണ് ഭൂമിയുടെ ഇരുപത് മടങ്ങ് വലുപ്പമുള്ള ദ്വാരം ഉണ്ടായത്. ഏതാണ്ട് 2.9 മില്യൺ കി മീ / മണിക്കൂർ ആയിരുന്നു ഈ സൗര വാതങ്ങളുടെ വേഗത. 6 വർഷങ്ങൾക്കിടയിൽ ഉണ്ടായ ഏറ്റവും ശക്തമായ സൗര വാതങ്ങളായിരുന്നു ഇവ. നവംബർ 28 ന് സൂര്യനിൽ നിന്ന് ശക്തമായ ഒരു സൗര ജ്വാല ഉണ്ടാവുകയും കോറോണൽ മാസ് ഇജക്ഷൻ(CME) എന്നറിയപ്പെടുന്ന പ്ലാസ്മ പുറന്തള്ളൽ ഉണ്ടാവുകയും ചെയ്തിരുന്നു. സൂര്യൻ അതിന്റെ സൗര ചക്രത്തിന്റെ അവസാനത്തോട് അടക്കുകയാണെന്നും, 2024 ന്റെ തുടക്കത്തോടെ അത് ആരംഭിക്കുമെന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 08, 2023 2:12 PM IST