ട്രാവൽ വ്ലോഗർ സുജിത്ത് ഭക്തൻ ഇനി ബിഗ് സ്ക്രീനിലെ ഗതാഗത മന്ത്രി; 'ഇന്നസെന്‍റ്' സിനിമയുടെ പോസ്റ്റർ

Last Updated:

'ചെറിയ ഒരു സീൻ ആണെങ്കിലും ഞാനും ഉണ്ട്, ഗതാഗത മന്ത്രി' എന്ന് കുറിച്ചുകൊണ്ട് സുജിത്ത് ഭക്തനും

സുജിത്ത് ഭക്തൻ
സുജിത്ത് ഭക്തൻ
'മന്ദാകിനി' (Mandakini) എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരയ്ക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നവംബർ 7ന് തിയേറ്ററുകളിൽ എത്തും. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ശ്രദ്ധേയ ട്രാവൽ ഫുഡ് വ്ളോഗറുമായ സുജിത്ത് ഭക്തനും അഭിനയിക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
'ചെറിയ ഒരു സീൻ ആണെങ്കിലും ഞാനും ഉണ്ട്, ഗതാഗത മന്ത്രി' എന്ന് കുറിച്ചുകൊണ്ട് സുജിത്ത് ഭക്തനും സോഷ്യൽ മീഡിയയിലൂടെ തന്‍റെ ക്യാരക്ടറിനെ കുറിച്ചുള്ള വിവരം പങ്കുവെച്ചിട്ടുണ്ട്. വൻ മേക്കോവറിലാണ് ചിത്രത്തിൽ സുജിത്ത് ഭക്തൻ എത്തുക. 'ഇന്നസെന്‍റ് 'റിലീസ് ദിനത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മെഗാ കൈകൊട്ടിക്കളിയും നടക്കുന്നുണ്ട്. 120 റിലീസ് തിയേറ്ററുകളിൽ ഒരേസമയം കൈകൊട്ടിക്കളി നടത്തുന്നതിലൂടെ ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ ഇടം നേടുകയാണ് 'ഇന്നസെന്‍റ് ' ടീം ലക്ഷ്യമിടുന്നത്.
advertisement
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്‌ലർ തന്നിട്ടുള്ള സൂചന. കഴിഞ്ഞ ദിവസം റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും ഏവരും ഏറ്റെടുത്തിരുന്നു. വിവാഹത്തിന്‍റെ സേവ് ദ ഡേറ്റ് മോഡലിലുള്ളതായിരുന്നു പോസ്റ്റർ. അൽത്താഫും നടി അന്ന പ്രസാദുമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.
കിലി പോൾ ഭാഗവതരായെത്തി 'കാക്കേ കാക്കേ കൂടെവിടെ...'യുടെ ശാസ്ത്രീയ വേർഷൻ പാടി ഞെട്ടിച്ചത് അടുത്തിടെയാണ്. ഈ ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിൽ നിന്ന് നേരെ 'പൊട്ടാസ് പൊട്ടിത്തെറി...' എന്ന ഫാസ്റ്റ് നമ്പറിലേക്കുള്ള ഷിഫ്റ്റും ഏവരും ഏറ്റെടുക്കുകയുണ്ടായി. സിനിമയിലെ മൂന്നാമത് ഗാനമായി 'അതിശയം' എത്തിയത് അടുത്തിടെയാണ്. പാടിയത് സംഗീതലോകത്തെ പുത്തൻ താരോദയമായ ഹനാൻ ഷായും നിത്യ മാമ്മനും ചേർന്നാണ്. രേഷ്മ രാഘവേന്ദ്ര ആലപിച്ച നാടൻ ശൈലിയിലുള്ള 'അമ്പമ്പോ...' എന്ന് തുടങ്ങുന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു.
advertisement
സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമെന്നാണ് സൂചന. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി. നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
advertisement
ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി. പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.
ഛായാഗ്രഹണം: നിഖിൽ എസ്. പ്രവീൺ, എഡിറ്റർ: റിയാസ് കെ. ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പി.ആർ.ഒ.: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് : ശ്രീജിത്ത്‌ ശ്രീകുമാർ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ട്രാവൽ വ്ലോഗർ സുജിത്ത് ഭക്തൻ ഇനി ബിഗ് സ്ക്രീനിലെ ഗതാഗത മന്ത്രി; 'ഇന്നസെന്‍റ്' സിനിമയുടെ പോസ്റ്റർ
Next Article
advertisement
വനിതാ ട്വന്റി 20: ശ്രീലങ്കക്കെതിരായ പരമ്പര 5-0ന് സ്വന്തമാക്കി ഇന്ത്യ; കാര്യവട്ടത്ത് ജയം 15 റൺസിന്
വനിതാ ട്വന്റി 20: ശ്രീലങ്കക്കെതിരായ പരമ്പര 5-0ന് സ്വന്തമാക്കി ഇന്ത്യ; കാര്യവട്ടത്ത് ജയം 15 റൺസിന്
  • ഹർമൻപ്രീത് കൗറിന്റെ അർധ സെഞ്ചുറിയോടെ ഇന്ത്യ 175 റൺസ് നേടി, ശ്രീലങ്കയെ 15 റൺസിന് തോൽപ്പിച്ചു

  • ഇന്ത്യൻ ബൗളർമാർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി, പരമ്പരയിലെ അഞ്ചും മത്സരവും ജയിച്ച് ഇന്ത്യ 5-0ന് വിജയിച്ചു

  • അരുന്ധതി റെഡ്ഡി അവസാന ഓവറുകളിൽ 11 പന്തിൽ 27 റൺസ് നേടി പുറത്താകാതെ ഇന്ത്യയെ ശക്തിപ്പെടുത്തി

View All
advertisement