റഷ്യയിലേക്ക് പുറപ്പെട്ട യാത്രാവിമാനം കസാഖ്സ്ഥാനിൽ തകർന്നുവീണ് കത്തിയമർന്നു; 35 മരണം
- Published by:Rajesh V
- news18-malayalam
Last Updated:
ബാകുവില്‍ നിന്ന് റഷ്യയിലെ ചെച്നിയയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനം ഗ്രോസ്‌നിയിലെ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വഴിതിരിച്ചുവിടുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തെത്തിയതായി കസാഖ്സ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല
കസാഖ്സ്ഥാനിലെ അക്തോയില്‍ യാത്രാ വിമാനം തകര്‍ന്നുവീണ് കത്തിയമർന്നു. 67 യാത്രക്കാരും അഞ്ച് ജീവനക്കാരും അടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 32 യാത്രക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. 35 പേർ മരിച്ചതായാണ് വിവരം. എന്നാൽ മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല
ബാകുവില്‍ നിന്ന് റഷ്യയിലെ ചെച്നിയയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനം ഗ്രോസ്‌നിയിലെ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വഴിതിരിച്ചുവിടുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തെത്തിയതായി കസാഖ്സ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
"വിമാനം താഴേക്ക് പതിക്കുകയും കത്തിയമരുകയുമായിരുന്നു. രക്ഷാപ്രവർത്തകർ തീ അണയ്ക്കാൻ ശ്രമിക്കുന്നു. ആളപായത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല, പക്ഷേ പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ചിലർ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ്," റഷ്യൻ മന്ത്രാലയം പറഞ്ഞു. പ്രതികരണം ഏകോപിപ്പിക്കുന്നതിനായി മന്ത്രാലയ ആസ്ഥാനത്ത് ഒരു ദേശീയ പ്രവർത്തന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.
advertisement
BREAKING: Passenger plane crashes near Aktau Airport in Kazakhstan pic.twitter.com/M2DtYe6nZU
— BNO News (@BNONews) December 25, 2024
New video shows plane carrying 72 people crashing near Aktau Airport in Kazakhstan. At least 10 survivors pic.twitter.com/SKGdc1vqFa
— BNO News (@BNONews) December 25, 2024
advertisement
ഫ്ലൈറ്റ്റഡാർ 24 പ്രകാരം, അസർബൈജാൻ എയർലൈൻസിന്റെ എംബ്രെയർ ERJ-190 വിമാനം ബാക്കുവിൽ നിന്ന് പുലർച്ചെ 3.55 ന് (ഇന്ത്യൻ സമയം 9:25) ഗ്രോസ്നിയിലേക്ക് പറന്നുയർന്നു. വിമാനം ശക്തമായ ജിപിഎസ് ജാമിംഗിന് വിധേയമായതിനാൽ അപകടത്തിന് മുമ്പ് അത് സിഗ്നല്‍ ലഭിക്കുന്നത് നിലച്ചു.
സോഷ്യൽ മീഡിയയിലെ വീഡിയോകളിൽ വിമാനം താഴ്ന്ന ഉയരത്തിൽ പറക്കുന്നതും പിന്നീട് നിലത്ത് ഇടിച്ചിറങ്ങുന്നതും ഒരു തീഗോളമായി പൊട്ടിത്തെറിക്കുന്നതും കാണാം. മറ്റ് ദൃശ്യങ്ങളിൽ വിമാനാവശിഷ്ടങ്ങൾക്ക് സമീപം രക്ഷപ്പെട്ടവരെ കണ്ടെത്താൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
advertisement
Summary: A passenger plane en route to Russia reportedly carrying 67 passengers and five crew members crashed near Kazakhstan’s Aktau area, the country’s Emergencies Ministry said on Wednesday Reports indicate there are some survivors even as several people are feared dead.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 25, 2024 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
റഷ്യയിലേക്ക് പുറപ്പെട്ട യാത്രാവിമാനം കസാഖ്സ്ഥാനിൽ തകർന്നുവീണ് കത്തിയമർന്നു; 35 മരണം