ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിന് മുന്നില്‍ തീപിടിച്ച കാർ പൊട്ടിത്തെറിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിന്റെ ലോബിയ്ക്ക് പുറത്താണ് കാർ പൊട്ടിത്തെറിച്ചത്
ലാസ് വേഗാസ്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലാസ് വേഗാസിലെ ഹോട്ടലിന് മുന്നില്‍ തീപിടിച്ച കാർ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. ഹോട്ടലിന്റെ ലോബിയ്ക്ക് പുറത്താണ് സംഭവം നടന്നത്.
സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ലാസ് വേഗാസ് പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പോലീസും ക്ലാര്‍ക്ക് കൗണ്ടി അഗ്നിരക്ഷാ സേനയും തയ്യാറായില്ല. ബുധനാഴ്ച രാവിലെ 8.40നാണ് സംഭവം നടന്നതെന്ന് ക്ലാര്‍ക്ക് കൗണ്ടി വക്താവ് പറഞ്ഞു.
ഹോട്ടലിന് മുന്നിലെ കാറിന് തീപിടിച്ച വിവരം ട്രംപിന്റെ മകനും ട്രംപ് ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റുമായ എറിക് ട്രംപ് എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. അഗ്നിരക്ഷാ സേനയും പോലീസും സമയോചിതമായി ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 64 നിലയുള്ള ഹോട്ടല്‍ പ്രശസ്തമായ ലാസ് വേഗാസ് സ്ട്രിപ്പിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിനടുത്ത് തന്നെയാണ് ലാസ് വേഗാസ് ഷോപ്പിംഗ് മാളും സ്ഥിതി ചെയ്യുന്നത്.
advertisement
അതേസമയം പുതുവത്സരദിനാഘോഷത്തിനിടെ യുഎസിലെ ന്യൂ ഓര്‍ലിയന്‍സിലെ ബര്‍ബണ്‍ സ്ട്രീറ്റില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റി 15 പേര്‍ കൊല്ലപ്പെട്ടത് ചര്‍ച്ചയാകുകയാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.
വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ശരീരത്തില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതായും തോക്ക് ഉപയോഗിച്ചിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടെന്ന് പ്രാദേശികമാധ്യമങ്ങള്‍ പറഞ്ഞു. ന്യൂ ഓര്‍ലിയന്‍സ് മേയര്‍ ലാടോയ കാന്‍ട്രെല്‍ സംഭവത്തെ ഭീകരാക്രമണമെന്നാണ് ആദ്യം വിശേഷിപ്പിച്ചത്. എന്നാല്‍, എഫ്ബിഐ അവരുടെ അവകാശവാദം ആദ്യം തള്ളിയെങ്കിലും പിന്നീട് ഭീകരാക്രമണം സംശയിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
advertisement
ആക്രമണം നടത്തിയത് ഷംസുദ് -ദിന്‍-ജബ്ബാര്‍ എന്ന മുന്‍ സൈനികനാണെന്ന് പോലീസ് പറഞ്ഞു. ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇയാള്‍ മനപൂര്‍വ്വം വാഹനമോടിച്ച് കയറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിയാവുന്നത്ര ആളുകളെ ഇടിക്കാന്‍ ഇയാള്‍ ശ്രമിച്ചു. ആക്രമണം ചെറുക്കാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ പോലീസ് ഏറ്റുമുട്ടലില്‍ പ്രതിയായ ഷംസുദ് ദിന്‍ ജബ്ബാര്‍ കൊല്ലപ്പെട്ടു.
ആക്രമണം നടത്തിയ ഷംസുദ് ദിന്‍ ജബ്ബാര്‍ അമേരിക്കന്‍ പൗരനും ടെക്‌സാസ് സ്വദേശിയുമാണ്. കൂടാതെ ഇയാള്‍ ഒരു മുന്‍ സൈനികന്‍ കൂടിയായിരുന്നുവെന്ന് എഫ്ബിഐ വ്യക്തമാക്കി. ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്ന് ഐഎസ്ഐഎസിന്റെ പതാകയും കണ്ടെടുത്തു. ഇയാള്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം അന്വേഷിച്ച് വരികയാണെന്ന് എഫ്ബിഐ വ്യക്തമാക്കി. കൂടാതെ പ്രദേശത്ത് നിന്ന് സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
January 02, 2025 6:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിന് മുന്നില്‍ തീപിടിച്ച കാർ പൊട്ടിത്തെറിച്ചു