യുഎഇയിൽ വാട്സാപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

Last Updated:
ദുബായ്: യുഎഇയിൽ വാട്സാപ്പ് ഉപയോഗിക്കുന്നവർ അടിയന്തരമായി ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ നിർദേശം. ഉപയോക്താക്കളുടെ വാട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത് രാജ്യത്ത് പതിവായതിനെ തുടർന്ന് യു.എ.ഇ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയാണ് ചില മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്.
വാട്സാപ്പിലൂടെ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമായതോടെയാണ് ഉപയോക്താക്കൾക്ക് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു വെരിഫിക്കേഷന്‍ കോഡ് നമ്പര്‍ അയച്ചു തരികയും അതിലൂടെ വാട്സാപ്പ് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ പുതിയ രീതി. വാട്സാപ്പില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്നത് പോലുള്ള ഒരു ടെക്സ്റ്റ് മെസ്സേജ് ഫോണിലേക്ക് വരും, മെസ്സേജില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം മൊബൈല്‍ നമ്പരും രഹസ്യ കോഡും ചേര്‍ക്കാനാണ് ആവശ്യപ്പെടുന്നത്. ഇത് ചെയ്തു കഴിഞ്ഞാല്‍ മറ്റൊരു ലിങ്ക് വരും. അതില്‍ ക്ലിക്ക് ചെയ്ത് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടും. ഇത്തരത്തിലാണ് തട്ടിപ്പ് സംഘം അക്കൗണ്ട് ഹാക്കിംഗ് നടത്തുന്നത്.
advertisement
ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് തട്ടിപ്പില്‍ വീഴരുതെന്നും നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ട്രാ മുന്നറിയിപ്പ് നല്‍കുന്നത്. തട്ടിപ്പ് നടക്കുന്നതിനെ കുറിച്ചുള്ള വീഡിയോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടെക്സ്റ്റ് മെസ്സേജുകള്‍ക്കൊപ്പം വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് സുരക്ഷാ വിധഗ്ദര്‍ നേരത്തേ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയിൽ വാട്സാപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക
Next Article
advertisement
സംശയാസ്പദമായ ആണവ വിവരങ്ങളും ഭൂപടങ്ങളുമായി മുംബെയിൽ BARC ശാസ്ത്രജ്ഞൻ്റെ വ്യാജൻ പിടിയിൽ
സംശയാസ്പദമായ ആണവ വിവരങ്ങളും ഭൂപടങ്ങളുമായി മുംബെയിൽ BARC ശാസ്ത്രജ്ഞൻ്റെ വ്യാജൻ പിടിയിൽ
  • മുംബെയിൽ BARC ശാസ്ത്രജ്ഞനായി വേഷമിട്ട വ്യാജൻ പിടിയിൽ

  • അക്തർ ഹുസൈൻ ഖുതുബുദ്ദീൻ എന്നയാളിൽ നിന്ന് സംശയാസ്പദമായ ആണവ വിവരങ്ങളും ഭൂപടങ്ങളും കണ്ടെടുത്തു

  • അന്താരാഷ്ട്ര കോളുകൾ നടത്തിയതും വിദേശ ബന്ധങ്ങളുള്ളതും പൊലീസ് അന്വേഷിച്ചുവരികയാണ്

View All
advertisement