വിദേശ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'ഡിസ്‌കൗണ്ടുള്ള പകരച്ചുങ്കം' എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34 ശതമാനവും ഇറക്കുമതി തീരുവ ഈടാക്കുമെന്ന് ട്രംപ് അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ 20 ശതമാനം തീരുവയും യുകെയ്ക്ക് പത്ത് ശതമാനവും ജപ്പാന് 24 ശതമാനവുമാണ് തീരുവ. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക് വരുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.10 ശതമാനമുള്ള തീരുവ ഏപ്രില്‍ അഞ്ച് മുതലും രാജ്യങ്ങള്‍ക്കുള്ള കൂടിയ തീരുവ ഏപ്രില്‍ ഒന്‍പതിനുമാണ് പ്രാബല്യത്തില്‍ വരിക. പകരച്ചുങ്കം യുഎസിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപിന്റെ അവകാശവാദം.
#WATCH | Washington | Speaking at the Make America Wealthy Again Event, US President Donald Trump says, "The United States charges other countries only a 2.4 tariff on motorcycles. Meanwhile, Thailand and others are charging much higher prices like India charges 70%, Vietnam… pic.twitter.com/ald75ewMRe
അമേരിക്ക അതിന്റെ വ്യാപാരം തിരിച്ചുപിടിച്ച ദിവസമായ ഏപ്രില്‍ രണ്ട് 'വിമോചനദിന'മായി അറിയപ്പെടും. നമുക്ക് മേല്‍ തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ നിന്ന് നാം പകരച്ചുങ്കം ചുമത്തുകയാണ്. അവര്‍ നമ്മളോട് ചെയ്തത് നാം തിരിച്ച് ചെയ്യുന്നു അത്രമാത്രം, വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ വെച്ച് സംസാരിക്കവെ ട്രംപ് പറഞ്ഞു.
#WATCH | Washington | Speaking at the Make America Wealthy Again Event, US President Donald Trump says, "In a few moments, I will sign a historic executive order instituting reciprocal tariffs on countries throughout the world. Reciprocal: That means they do it to us and we do it… pic.twitter.com/8xwuQlx6hb
അതേസമയം, മോദി എന്റെ ബെസ്റ്റ് ഫ്രണ്ടാണ്, പക്ഷേ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്നത് 52% തീരുവയാണ്. നമ്മൾ അത്രയും ചെയ്യുന്നില്ലെന്നും ഇന്ത്യയ്ക്ക് 26% തീരുവ മാത്രമെന്നും വാർത്ത സമ്മേളനത്തിനിടെ ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യയിൽനിന്നുള്ള അലുമിനിയം, സ്റ്റീൽ, ഓട്ടമൊബീൽ ഇറക്കുമതിക്ക് യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്. അമേരിക്ക വാഹന ഇറക്കുമതിക്ക് 2.4 ശതമാനം മാത്രമേ തീരുവ ഈടാക്കുന്നുള്ളൂ. അതേസമയം, തായ്‌ലൻഡ് 60 ശതമാനവും ഇന്ത്യ 70 ശതമാനവും വിയറ്റ്നാം 75 ശതമാനവും മറ്റുചിലർ അതിലും ഉയർന്ന നിരക്കും ഈടാക്കുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി. വിദേശ വാഹനങ്ങള്‍ക്ക് 25 ശതമാനം അടിസ്ഥാന നികുതിയും ഏര്‍പ്പെടുത്തിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ