ആമസോണ്‍ കത്തിയെരിയുന്നു; ബ്രസീലിനെ കുറ്റപ്പെടുത്തി ലോക നേതാക്കള്‍
Last Updated:
ആമസോണില്‍ കാട്ടുതീ പടരുന്നത് ആഗോള പ്രശ്‌നമാണെന്നും ജി 7 ഉച്ചകോടി ഈ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നും ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു
സാവോ പോളോ: ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ബ്രസീലിലെ ആമസോണ്‍ കാടുകള്‍ കത്തുന്നതിനിടെ ബ്രസീലിനെതിരെ ലോക നേതാക്കള്‍. ആമസോണില്‍ കാട്ടുതീ പടരുന്നത് ആഗോള പ്രശ്‌നമാണെന്നും ജി 7 ഉച്ചകോടി ഈ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നും ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസും ആശങ്ക പ്രകടിപ്പിച്ചു.
മഴക്കാടുകളുടെ സംരക്ഷണത്തിന് നടപടിയെടുത്തില്ലെങ്കില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാര കരാര്‍ അംഗീകരിക്കില്ലെന്ന് ഫ്രാന്‍സും അയര്‍ലണ്ടും ഭീഷണി മുഴക്കിയിട്ടുണ്ട്. സംഭവത്തില്‍ ലോക രാജ്യങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചതോടെ ബ്രസീല്‍ സമ്മര്‍ദത്തിലായി. വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടി ബ്രസീലിന്റെയും ആമസോണ്‍ രാജ്യങ്ങളുടെയും ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നതിനെതിരെ വിമര്‍ശനവുമായി ബ്രസീല്‍ പ്രസിഡണ്ട് ജയ്ര്‍ ബൊല്‍സനാരോ രംഗത്തെത്തിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 24, 2019 11:10 AM IST