വിമാനയാത്രക്കിടയിൽ മുതിർന്നവർക്ക് 'പ്രത്യേക സർവീസ്' വാഗ്ദാനം ചെയ്തു എന്ന ആരോപണത്തിൽ അന്വേഷണം ആരംഭിച്ച് ബ്രിട്ടീഷ് എയർവെയ്സ്. ഗുരുതരമായ ആരോപണമാണ് ബ്രിട്ടീഷ് എയർവെഴ്സിലെ സ്റ്റാഫ് അംഗങ്ങൾക്കെതിരെ ഉയർന്നിരിക്കുന്നത്. എയർ ഹോസ്റ്റസുമാരിൽ ഒരാൾ അടിവസ്ത്രം പോലും യാത്രക്കാർക്ക് വിൽക്കാൻ ശ്രമിച്ചെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.
ഏത് സ്റ്റാഫ് ആണ് സംഭവത്തിന് പിന്നിൽ എന്ന് വ്യക്തമല്ല. വിമാന യാത്രക്കിടയിൽ ഡ്യൂട്ടി സമയത്ത് വേശ്യാവൃത്തി ചെയ്യുന്നുവെന്നാണ് ആരോപണം. ബ്രിട്ടീഷ് മാധ്യമത്തിൽ വന്ന റിപ്പോർട്ടിനെ തുടർന്നാണ് വാർത്ത പുറംലോകം അറിഞ്ഞത്.
അതേസമയം, സർവീസിൽ ഉയർന്ന മൂല്യങ്ങളും മാന്യമായ പെരുമാറ്റവും സ്റ്റാഫ് അംഗങ്ങളിൽ നിന്നുണ്ടാകണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇപ്പോൾ ഉയർന്ന ആരോപണത്തിൽ അന്വേഷണം നടത്തുമെന്നും ബ്രിട്ടീഷ് എയർവെയ്സ് വക്താവിനെ ഉദ്ധരിച്ച് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.
എയർഹോസ്റ്റസ് സോഷ്യൽമീഡിയയിലൂടെ ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ച് ആവശ്യക്കാരെ ആകർഷിച്ചെന്നും അടിവസ്ത്രം ധരിക്കാതെ വിമാനത്തിൽ ഡ്യൂട്ടിക്ക് എത്താറുണ്ടെന്നും പരസ്യം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ദി സണിന്റെ റിപ്പോർട്ടറോട് യുവതി തന്റെ ഇടപാടുകളെ കുറിച്ച് തുറന്നുപറഞ്ഞതായാണ് റിപ്പോർട്ട്. അടിവസ്ത്രങ്ങൾ 2,500 രൂപയ്ക്ക് യാത്രക്കാരിലെ ആവശ്യക്കാർക്ക് വിൽക്കാറുണ്ടെന്നും ഹോട്ടലിൽ കാണണമെങ്കിൽ കൂടുതൽ പണം ഈടാക്കുമെന്നും യുവതി പറഞ്ഞതായി ദി സൺ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
You may also like:50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ് വിറ്റ് ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെആരോപണവിധേയായ യുവതിക്ക് സ്വന്തമായി ബ്ലോഗ് ഉണ്ടെന്നും ഇതിലൂടെയാണ് ഇടപാടുകൾ നടത്തുന്നതെന്നും പറയപ്പെടുന്നു. വിമാനത്തിൽ മുതിർന്നവർക്ക് മാത്രമായുള്ള വിനോദം ആവശ്യമുണ്ടെങ്കിൽ ആകെ ചെയ്യേണ്ടത് എനിക്ക് പണം നൽകുക, നിങ്ങളുടെ താത്പര്യത്തിനനുസരിച്ചുള്ള വ്യത്യസ്തമായ അനുഭവം ലഭിച്ചിരിക്കും. എന്നാണ് ബ്ലോഗിൽ എഴുതിയിരിക്കുന്നത്. അതേസമയം, വാർത്ത പുറത്തു വന്നതിന് പിന്നാലെ വിവാദവും ഉയർന്നതോടെ, യുവതി സോഷ്യൽമീഡിയ അക്കൗണ്ട് ഡീലീറ്റ് ചെയ്തു.
വാർത്ത പുറത്തായതോടെ ബ്രിട്ടീഷ് എയർവെയ്സിന് കടുത്ത തലവേദനയാണ് ഉണ്ടായിരിക്കുന്നത്. സ്റ്റാഫ് അംഗങ്ങളിൽ നിന്ന് മാന്യമായ പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് അനുവദിക്കാനാകില്ലെന്നുമാണ് യാത്രക്കാരിൽ ചിലർ പറയുന്നത്. ഉത്തരവാദിത്തപ്പെട്ട ഡ്യൂട്ടിക്ക് വിപരീതമായി സ്വന്തം ബിസിനസ് വർധിപ്പിക്കാനുള്ള ശ്രമമാണ് യുവതി നടത്തിയതെന്നും ഇത് ബ്രിട്ടീഷ് എയർവേയ്സ് ക്യാബിൻ ക്രൂവിന് ചേർന്നതെല്ലെന്നുമാണ് കമ്പനിയുമായി അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.