Gandhi Jayanti | മഹാത്മയ്ക്ക് ആദരം; ഗാന്ധി ജയന്തി ദിനത്തിൽ ബുർജ് ഖലീഫയിൽ പ്രകാശമായി മഹാത്മാ ഗാന്ധി

Last Updated:

കഴിഞ്ഞ ദിവസമാണ് ഇന്ത്യ രാഷ്ട്രപിതാവിന്‍റെ 151-ാം ജന്മദിനം ആഘോഷിച്ചത്.

ദുബായ്: ഇന്ത്യയുടെ രാഷ്ട്രപിതാവിന് ആദരവുമായി ബുർജ് ഖലീഫ. ഗാന്ധിജിയുടെ 151-ാം ജന്മവാർഷിക ദിനത്തിൽ പ്രത്യേക ദീപാലങ്കാരം ഒരുക്കിയാണ് ബുര്‍ജ് ഖലീഫ ആദരം അർപ്പിച്ചത്. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായാണ് ഗാന്ധിജയന്തി ദിനത്തിൽ അംബരചുംബിയായ ബുർജ് ഖലീഫയിൽ പ്രത്യേക എല്‍ഇഡി ഷോ ഒരുക്കിയത്.
'ലോകത്തിന് എന്ത് മാറ്റം വരുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ ആ മാറ്റമാവുക' ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ അനശ്വര വാക്കുകളാണിത്. അദ്ദേഹത്തിന്‍റെ ജീവിത യാത്രയ്ക്ക് ആദരവായും 151-ാം ജന്മദിനം ആഘോഷിക്കുന്നതിനായും പ്രത്യേക എൽഇഡി ഷോ സമർപ്പിക്കുകയാണ്' ബുർജ് ഖലീഫ ഔദ്യോഗിക
ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.
advertisement
കഴിഞ്ഞ ദിവസമാണ് ഇന്ത്യ രാഷ്ട്രപിതാവിന്‍റെ 151-ാം ജന്മദിനം ആഘോഷിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പലയിടത്തും ലളിതമായി ആയിരുന്നു ചടങ്ങുകൾ. ഡൽഹിയിൽ മഹാത്മയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടക്കമുള്ള പ്രമുഖർ ആദരം അർപ്പിക്കാനെത്തിയിരുന്നു. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലും അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
Gandhi Jayanti | മഹാത്മയ്ക്ക് ആദരം; ഗാന്ധി ജയന്തി ദിനത്തിൽ ബുർജ് ഖലീഫയിൽ പ്രകാശമായി മഹാത്മാ ഗാന്ധി
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement