Yuan Wang 5 | ആശങ്കയുയർത്തി ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടു

Last Updated:

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തുറമുഖം തന്ത്രപ്രധാനമാണ്

(Image: Twitter/DailyMirrorLK)
(Image: Twitter/DailyMirrorLK)
ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 (Yuan Wang 5) ഓഗസ്റ്റ് 16 ചൊവ്വാഴ്ച രാവിലെ ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്ത് (Hambantota Port) എത്തിയതായി ശ്രീലങ്കൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തുറമുഖത്ത് കപ്പൽ നങ്കൂരമിടുന്നതിനെ ഇന്ത്യയും സഖ്യകക്ഷികളും എതിർത്തതോടെ യുവാൻ വാങ് 5 ചാരക്കപ്പൽ ശ്രീലങ്കയ്ക്ക് തലവേദനയായി മാറിയിരിക്കുകയാണ്.
ചൈനയുടെ പണം ഉപയോഗിച്ചാണ് ഹമ്പൻതോട്ട തുറമുഖം വികസിപ്പിച്ചത്. കടം കയറി പാപ്പരായ രാജ്യം 99 വർഷത്തെ പാട്ടത്തിന് തുറമുഖം ചൈനക്ക് കൈമാറിയിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തുറമുഖം തന്ത്രപ്രധാനമാണ്. ഇന്ത്യൻ മഹാസമുദ്ര മേഖലയെ (IOR) പരമ്പരാഗത സ്വാധീനമുള്ള മേഖലയായി കണക്കാക്കുകയും 2014-ൽ ഒരു ചൈനീസ് ആണവ അന്തർവാഹിനിയെ അതിന്റെ തുറമുഖങ്ങളിലൊന്നിൽ നങ്കൂരമിടാൻ അനുവദിച്ചതിന് ശേഷം ശ്രീലങ്കൻ സർക്കാരുമായി ഇന്ത്യ പ്രശ്‌നങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. എട്ട് വർഷത്തിന് ശേഷം ഒരിക്കൽ കൂടി ഏതാണ്ട് സമാനമായ സാഹചര്യം തുറമുഖത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
advertisement
കൂടംകുളം, കൽപ്പാക്കം ആണവ റിയാക്ടറുകളുടെയും ചെന്നൈ, തൂത്തുക്കുടി തുറമുഖങ്ങളുടെയും സുരക്ഷയ്ക്കും ചാരക്കപ്പൽ ഭീഷണിയാകുമെന്ന് ഇന്ത്യ കരുതുന്ന സാഹചര്യത്തിൽ, ചാരക്കപ്പൽ ലങ്കൻ തുറമുഖത്ത് നങ്കൂരമിട്ടത് ആശങ്ക ഉയർത്തിയിട്ടുണ്ട്.
യുവാൻ വാങ് 5-നെ ചൈന ഗവേഷണ കപ്പലെന്നാണ് വിളിക്കുന്നതെങ്കിലും, യുവാൻ വാങ് സീരീസിന് കീഴിൽ വരുന്ന ഈ കപ്പലുകളിൽ മിസൈലുകളും റോക്കറ്റുകളും ട്രാക്കുചെയ്യാനും വിക്ഷേപിക്കാനും സഹായിക്കുന്ന മികച്ച ആന്റിനകളും ഇലക്ട്രോണിക് ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് പെന്റഗൺ പറയുന്നു.
ശ്രീലങ്കയിലെ യു.എസ്. അംബാസഡർ ജൂലി ചുംഗും കപ്പൽ ഹമ്പൻതോട്ട തുറമുഖത്ത് എത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെങ്കിലും ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ ഈ ആശങ്ക അവഗണിച്ചു.
advertisement
യാത്രയുടെ അടുത്ത ഘട്ടത്തിനായി ഇന്ധനം നിറയ്ക്കുന്നത് വരെ കപ്പൽ അവിടെ നങ്കൂരമിടുമെന്ന് ചൈന പറയുന്നു.
ഇതിനകം തന്നെ സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ ശ്രീലങ്ക ഈ ഭൗമരാഷ്ട്രീയ പ്രശ്നം പരിഹരിക്കാൻ നിർബന്ധിതരായിരിക്കുകയാണ്.
അന്താരാഷ്ട്ര നാണയ നിധി (ഐ‌എം‌എഫ്) ഇതുവരെ ജാമ്യത്തിന് അംഗീകാരം നൽകാത്ത സമയത്താണ് കപ്പലിന്റെ വരവ്.
ചൈനയിൽ നിന്ന് എടുത്ത വായ്പകൾ തിരിച്ചടക്കാനുള്ള സമയപരിധി നീട്ടണമെന്ന ശ്രീലങ്കയുടെ മുൻ അഭ്യർത്ഥനയിൽ ചൈനീസ് സർക്കാരിൽ നിന്നും അനുകൂല പ്രഖ്യാപനം ശ്രീലങ്ക പ്രതീക്ഷിക്കുന്നു.
advertisement
ഐ‌എം‌എഫ് ബെയ്‌ലൗട്ട് ഫണ്ട് വരുന്നത് വരെ പ്രതിസന്ധി മറികടക്കാൻ ഒരു ബ്രിഡ്ജ് ഫിനാൻസിംഗ് ഇടപാടിന് അംഗീകാരം നൽകണമെന്ന് ശ്രീലങ്ക ചൈനയോട് അഭ്യർത്ഥിച്ചിരുന്നു.
ശ്രീലങ്കയെ കടക്കെണിയിലേക്ക് വലിച്ചിഴക്കുന്ന സാഹചര്യം സംജാതമാകുന്നതുവരെ ചൈന മുമ്പ് വലിയ വായ്പകൾ നൽകിയിരുന്നുവെങ്കിലും, രാജ്യം പാപ്പരായതോടെ കൊളംബോ തെരുവുകളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനാൽ ഒരു ജാമ്യ പാക്കേജിനായുള്ള അഭ്യർത്ഥനയിൽ ചൈന പ്രതികരിച്ചില്ല.
ഇന്ധനം, ഭക്ഷണം, മരുന്നുകൾ തുടങ്ങിയ അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് ഒന്നിലധികം വായ്പകളിലൂടെ നാല് ബില്യൺ ഡോളർ പിന്തുണ നൽകി പ്രതിസന്ധി ഘട്ടത്തിൽ ശ്രീലങ്കയെ സഹായിച്ചതിനാൽ ഈ നീക്കം ഇന്ത്യൻ സർക്കാരിനെയും അസ്വസ്ഥരാക്കി മാറ്റുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/World/
Yuan Wang 5 | ആശങ്കയുയർത്തി ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടു
Next Article
advertisement
'മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിന് ലാല്‍സലാം എന്ന പേര് നൽകിയത് അതിബുദ്ധി'; ജയൻ ചേർത്തല
'മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിന് ലാല്‍സലാം എന്ന പേര് നൽകിയത് അതിബുദ്ധി'; ജയൻ ചേർത്തല
  • മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിന് 'ലാല്‍സലാം' എന്ന് പേര് നല്‍കിയതിനെ വിമര്‍ശിച്ച് ജയന്‍ ചേർത്തല.

  • 2014-ല്‍ ബിജെപി അധികാരത്തില്‍ വന്നതോടെ ഇന്ത്യയില്‍ സാംസ്‌കാരിക കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വന്നു.

  • കേരളത്തിലെ ഇടതുപക്ഷ പരിപാടികളില്‍ സിനിമാ നടന്മാരുടെ സാന്നിധ്യം കൂടുതലാണെന്ന് ജയന്‍ ചേർത്തല.

View All
advertisement