അതിർത്തി തർക്കം: കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർണാടകം സുപ്രിം കോടതിയിൽ

Last Updated:

ഹർജി ജസ്റ്റിസുമാരായ നാഗേശ്വര റാവുവും ദീപക് ഗുപ്തയും ഉൾപ്പെടുന്ന ബഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.

ന്യൂഡല്‍ഹി: അതിര്‍ത്തി തുറന്നുനല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. കേരളത്തിലെ കാസർകോട് ജില്ലയിലേക്ക് ഗതാഗതം അനുവദിച്ചാല്‍ കോവിഡ് പടരുമെന്നാണ് കര്‍ണാടകം സമർപ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നത്. അപ്പീലിനെതിരെ കേരളവും  തടസഹര്‍ജി നല്‍കിയിട്ടുണ്ട്. ഹർജി ജസ്റ്റിസുമാരായ നാഗേശ്വര റാവുവും ദീപക് ഗുപ്തയും ഉൾപ്പെടുന്ന ബഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.
You may also like:ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1699 കേസുകള്‍;1570 അറസ്റ്റ്; പിടിച്ചെടുത്തത് 1205 വാഹനങ്ങള്‍ [NEWS]COVID 19 LIVE Updates| കേരളത്തിൽ 21 പേർക്ക് കൂടി കോവിഡ്; കാസർകോട് 8, ഇടുക്കിയിൽ 5 രോഗികൾ [NEWS]വാട്സാപ്പും ടിക് ടോക്കുമല്ല, ലോക്ക്ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്ത ആപ്പ് [NEWS]
സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയിലൂടെ രോഗികളെ കടത്തി വിടണമെന്നാണ് കേരള ഹൈക്കോടതി ബുധനാഴ്ച വൈകിട്ട് ഉത്തരവിട്ടത്. എന്നാൽ അതു നടപ്പാക്കാൻ കർണാടകം വ്യാഴാഴ്ച തയാറായിരുന്നില്ല.
advertisement
നിലവില്‍ കാസര്‍കോട് നിന്നുള്ള ആംബുലന്‍സുകള്‍ മംഗളൂരുവിലേയ്ക്ക് കടത്തിവിടേണ്ടെന്ന നിലപാടിലാണ് ദക്ഷിണ കന്നഡ ജില്ല ഭരണകൂടം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് മാത്രം അതിര്‍ത്തി തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്.
മലയാളം വാർത്തകൾ/ വാർത്ത/India/
അതിർത്തി തർക്കം: കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർണാടകം സുപ്രിം കോടതിയിൽ
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement