അപ്രതീക്ഷിത ഗർഭധാരണം ഒഴിവാക്കാൻ 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് കോണ്ടം സൗജന്യമാക്കി ഫ്രാൻസ്

Last Updated:

യുവാക്കളുടെ ആരോഗ്യസംരക്ഷണമാണു ലക്ഷ്യം വയ്ക്കുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

പാരിസ്: അപ്രതീക്ഷിത ഗർഭധാരണം ഒഴിവാക്കുന്നതിന്റെ ഭാഗമായി 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് ഇനി മുതൽ സൗജന്യമായി കോണ്ടം ലഭ്യമാക്കാൻ ഫ്രാൻസ്. യുവാക്കളുടെ ആരോഗ്യസംരക്ഷണമാണു ലക്ഷ്യം വയ്ക്കുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഫാർമസികളിൽനിന്നു സൗജന്യമായി കോണ്ടം ലഭിക്കും. ഗർഭനിരോധന മാർഗത്തിനു ചെറിയൊരു വിപ്ലവം കൊണ്ടുവരാനാണു നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020, 2021 വർഷങ്ങളിൽ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ ഫ്രാൻസിൽ 30 ശതമാനമാണ് വർധിച്ചത്. ലൈംഗിക രോഗങ്ങൾ കുറയ്ക്കുന്നതിനും ഗർഭനിരോധന മാർഗങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിനുമാണു ലക്ഷ്യം വയ്ക്കുന്നത്. ഡോക്ടറുടെ കുറിപ്പോടെ വാങ്ങുന്ന കോണ്ടത്തിന് ചെലവാക്കുന്ന തുക 2018 മുതൽ വ്യക്തികൾക്കു തിരികെ നൽകാൻ സർക്കാർ ആരംഭിച്ചിരുന്നു.
26 വരെ പ്രായമുള്ള യുവതികൾക്കു ഗർഭനിരോധനമാർഗങ്ങൾ ഈ വർഷം ആദ്യം മുതൽ സൗജന്യമാക്കിയിരുന്നു. ഡോക്ടറുടെ നിർദേശം ഇല്ലാതെ തന്നെ എച്ച്ഐവി ഒഴികെയുള്ള രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്താനും സാധിക്കും. 26 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് ഇങ്ങനെ പരിശോധന നടത്താൻ സാധിക്കുന്നത്.
advertisement
English Summary: French President Emmanuel Macron said Thursday that condoms would be made available for free in pharmacies for 18- to 25-year-olds in a bid to reduce unwanted pregnancies among young people.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
അപ്രതീക്ഷിത ഗർഭധാരണം ഒഴിവാക്കാൻ 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് കോണ്ടം സൗജന്യമാക്കി ഫ്രാൻസ്
Next Article
advertisement
ദീപക്കിന്റെ മരണം: 'യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണം';കുടുംബം കമ്മിഷണർക്ക് പരാതി നൽകി 
ദീപക്കിന്റെ മരണം: 'യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണം';കുടുംബം കമ്മിഷണർക്ക് പരാതി നൽകി 
  • കോഴിക്കോട് ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു

  • വ്യാജ ലൈംഗികാതിക്രമ വീഡിയോ പ്രചരിപ്പിച്ചതിന് യുവതിക്കെതിരെ കമ്മിഷണർക്ക് പരാതി നൽകി

  • മനുഷ്യാവകാശ കമ്മിഷനും മറ്റ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് ദീപക്കിന്റെ കുടുംബം അറിയിച്ചു

View All
advertisement