Israel-Hamas War: ഇസ്രായേൽ ആദ്യ ലക്ഷ്യം മാത്രം; ഈ ഉലകം ഞങ്ങളുടെ കാൽക്കീഴിലാകുമെന്ന് ഹമാസ്
- Published by:Rajesh V
- news18-malayalam
Last Updated:
'ഇസ്രായേൽ ഞങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണ്. ഈ ഭൂമി മുഴുവനും ഞങ്ങളുടെ നിയമത്തിനു കീഴിലായിക്കും'
ഇസ്രയേലും ഹമാസും തമ്മിൽ യുദ്ധം തുടരുന്നതിനിടെ ഹമാസ് കമാൻഡർ മഹ്മൂദ് അൽ-സഹറിന്റെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇസ്രായേൽ തങ്ങളുടെ ആദ്യ ലക്ഷ്യം മാത്രം ആണെന്നും ഈ ഉലകം തങ്ങളുടെ കാൽക്കീഴിലാക്കുമെന്നുമാണ് സഹർ വീഡിയോയിൽ പറയുന്നത്. ലോകമെമ്പാടും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്
”ഇസ്രായേൽ ഞങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണ്. ഈ ഭൂമി മുഴുവനും ഞങ്ങളുടെ നിയമത്തിനു കീഴിലായിക്കും”, സഹർ വീഡിയോയിൽ പറഞ്ഞു. 2022 ഡിസംബറിൽ ഈ വീഡിയോ ക്ലിപ്പ് മെംമ്റി (MEMRI) ടിവി വിവർത്തനം ചെയ്ത് പുറത്തു വിട്ടിരുന്നു.
”510 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ഭൂമിയിലാകെ പുതിയ സംവിധാനം നിലവില്‍ വരും. അനീതിയോ അടിച്ചമര്‍ത്തലോ കൊലപാതകങ്ങളോ ഇല്ലാത്ത സംവിധാനമാകും അത്. പലസ്തീന്‍ ജനതയ്ക്കും അറബ് വംശജര്‍ക്കും നേരെ നടക്കുന്നതു പോലുള്ള എല്ലാ അക്രമങ്ങളും അവസാനിക്കും”, വീഡിയോ സന്ദേശത്തില്‍ മഹ്മൂദ് അല്‍ സഹര്‍ പറഞ്ഞു.
advertisement
Also Read-‘ഹമാസ് ഭീകരരെങ്കിൽ ഇസ്രായേൽ കൊടുംഭീകരർ’; കെ.കെ. ശൈലജയ്ക്ക് പരോക്ഷ മറുപടിയുമായി കെ.ടി. ജലീൽ
നിലവിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഗാസയിൽ 1,200 പേരോളം പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഗാസയ്ക്കുള്ളിൽ മരിച്ച നൂറുകണക്കിന് ആളുകൾ ഹമാസ് അംഗങ്ങളാണെന്ന് ഇസ്രായേൽ പറയുന്നു. അതിനിടെ, ഗാസയിൽ ഇസ്രായേൽ ഒരു ഗ്രൗണ്ട് ഓപ്പറേഷന് തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം ഇതു സംബന്ധിച്ച് ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ല. സർക്കാർ തീരുമാനിച്ചാൽ സൈന്യംഗ്രൗണ്ട് ഓപ്പറേഷന് തയ്യാറെടുക്കുമെന്ന് ലഫ്റ്റനന്റ് കേണൽ റിച്ചാർഡ് ഹെക്റ്റ് വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
advertisement
🚨Need any more proof that Hamas is a barbaric terrorist organization?
WATCH | Hamas commander Mahmoud al-Zahar, warns #Israel is only the first target:
“The entire planet will be under our law; there will be no more Jews or Christian traitors.”
pic.twitter.com/u52HlyMRhH— Rep. Carlos A. Gimenez (@RepCarlos) October 11, 2023
advertisement
ഏകദേശം 360,000 ആർമി ഉദ്യോഗസ്ഥരെ ഇസ്രായേൽ വിളിച്ചു ചേർക്കുകയും ഹമാസിന്റെ ആക്രമണത്തോടും നുഴഞ്ഞുകയറ്റത്തോടും പ്രതികരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, ജൂതന്മാർക്കെതിരായ ഏറ്റവും ക്രൂരമായ ആക്രമണമാണ് ഹമാസ് നടത്തിയതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച പറഞ്ഞു. പോരാട്ടത്തിൽ ഏകദേശം 22 ഓളം യുഎസ് പൗരന്മാരും കൊല്ലപ്പെട്ടിരുന്നു.
Also Read- ‘കണ്ണീരും ചോരയും മൃതദേഹവും മാത്രം കണ്ട പലസ്തീനികൾ എന്തു ചെയ്താലും നിരപരാധികൾ’; എം സ്വരാജ്
advertisement
കഴിഞ്ഞ ശനിയാഴ്ചയാണ് പലസ്തീനിലെ തീവ്രവാദ ഗ്രൂപ്പായ ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിലേക്ക് ഇരച്ചെത്തിയെത്തിയത്. ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ പ്രവര്‍ത്തകര്‍ ടെല്‍ അവീവിൽ ഇരച്ചെത്തി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അത്യാധുനിക സാങ്കേതിക വിദ്യകൾ കൈവശമുള്ള ഇസ്രയേൽ സൈന്യം ഹമാസിന്റെ ആക്രമണത്തിൽ അക്ഷരാർത്ഥത്തിൽ നടുങ്ങിപ്പോകുകയാണ് ഉണ്ടായത്. പലസ്തീൻ തീവ്രവാദ സംഘം ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികൾക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ല എന്നും ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം പല പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും ന്യൂയോർക്ക് ടൈംസിലെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. പെട്ടെന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ രാജ്യത്തെ സൈന്യം സജ്ജമായിരുന്നില്ല. ഇതേത്തുടർന്ന് ഇസ്രയേലി ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിൻ ബെറ്റിനു നേരെയും ചാരസംഘടനയായ മൊസാദിനും നേരേയും ചോദ്യങ്ങൾ ഉയർന്നിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 12, 2023 2:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Israel-Hamas War: ഇസ്രായേൽ ആദ്യ ലക്ഷ്യം മാത്രം; ഈ ഉലകം ഞങ്ങളുടെ കാൽക്കീഴിലാകുമെന്ന് ഹമാസ്