ഹമാസ് ഇസ്രായേലി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മുന്നിലിട്ട്
- Published by:user_57
- news18-malayalam
Last Updated:
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഇക്കാര്യം സംബന്ധിച്ച വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയം നിയന്ത്രിക്കുന്ന ഔദ്യോഗിക എക്‌സ് ഹാന്‍ഡിലാണിത്
ഇസ്രായേലി പെണ്‍കുട്ടിയെ ഹമാസ് പോരാളികള്‍ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മുന്നിലിട്ട് കൊന്നെന്ന് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഇക്കാര്യം സംബന്ധിച്ച വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയം നിയന്ത്രിക്കുന്ന ഔദ്യോഗിക എക്‌സ് ഹാന്‍ഡിലാണിത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ഹമാസ് ഗ്രൂപ്പ് ബന്ദിക്കളാക്കിയിരിക്കുകയാണെന്നും വീഡിയോയില്‍ പറയുന്നു. നീചമായ പ്രവൃത്തിയാണിതെന്നും ഇവിടെ നടക്കുന്നത് ലോകമറിയണമെന്നും ഇസ്രായേല്‍ വൃത്തങ്ങള്‍ അറിയിച്ചു.
“പങ്കിടാന്‍ ആഗ്രഹിക്കാത്ത വീഡിയോയിലൊന്നാണിത്. ഇസ്രായേലി പെണ്‍കുട്ടിയെ അവളുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടേയും മുന്നിലിട്ട് കൊന്നിരിക്കുന്നു. കുടുംബത്തെ ഹമാസ് ബന്ദിക്കളാക്കി. ഇതിലും വലിയ ക്രൂരത മറ്റെന്താണ്. സത്യം ലോകമറിയണം. അതിന് ഞങ്ങളെ സഹായിക്കൂ,” എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന വീഡിയോയാണ് എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ സഹോദരിയ്ക്ക് വേണ്ടി ഈ കുട്ടികള്‍ അലമുറയിട്ട് കരയുന്നുമുണ്ട്. കുട്ടികളെ സമാധാനിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. അവരെ ബന്ദിയാക്കിയ ഒരാളുടെ സ്വരവും വീഡിയോയില്‍ കേള്‍ക്കാം.
advertisement
This is one of those videos we wish we didn’t have to share.
An Israeli child is executed in front of her siblings and parents who are currently being held hostage by Hamas.
If this isn’t pure evil, nothing is.
Please help us make sure the world knows what is happening. pic.twitter.com/soOloHPDFA
— Israel ישראל 🇮🇱 (@Israel) October 8, 2023
advertisement
“സമാധാനിക്കൂ, നിങ്ങളുടെ സഹോദരി ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലെത്തിയിരിക്കാം,” എന്നാണ് ഇയാള്‍ കുട്ടികളോട് പറയുന്നത്.
ഇസ്രായേല്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തക ഹനന്യ നഫ്താലിയും ഈ വീഡിയോ എക്‌സില്‍ ഷെയര്‍ ചെയ്തിരുന്നു.
“ഈ ഇസ്രായേല്‍ സ്വദേശികളുടെ വീട് പിടിച്ചെടുത്ത ഹമാസ് തീവ്രവാദികള്‍ കുടുംബത്തെ ബന്ദിയാക്കിയിരിക്കുന്നു. അവരുടെ മുഖത്തേക്ക് ഒന്ന് നോക്കൂ. മനുഷ്യത്വത്തിനെതിരെയുള്ള ക്രൂരതയാണിത്. ഇതിനെതിരെ ആഗോള നേതാക്കള്‍ മുന്നോട്ട് വരണം,” ഹനന്യ ആവശ്യപ്പെട്ടു.
തങ്ങളുടെ പതിനെട്ട് വയസ്സുള്ള സഹോദരിയെ കണ്‍മുന്നിലിട്ട് കൊന്നുവെന്നാണ് കുട്ടികള്‍ പറയുന്നത്. സ്‌ഫോടനത്തിന്റെയും വെടിയൊച്ചകളുടെയും ശബ്ദവും പശ്ചാത്തലത്തില്‍ കേള്‍ക്കാം. അവള്‍ ജീവനോടെയിരിക്കാനാണ് താന്‍ ആഗ്രഹിച്ചതെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നുണ്ട്. അവള്‍ തിരിച്ചുവരില്ലെ എന്ന് അടുത്തിരിക്കുന്ന സഹോദരി ചോദിക്കുന്നുമുണ്ട്. ഒരിക്കലുമില്ലെന്ന് അതിന് മറുപടി കൊടുക്കുകയാണ് കുട്ടികളുടെ അമ്മ. ഇനിയുമൊരു ജീവന്‍ കൂടി നഷ്ടപ്പെടുത്താന്‍ എനിക്കാവില്ലെന്നും അമ്മ പറയുന്നുണ്ട്. നിരവധി ഇസ്രായേലി കുടുംബങ്ങളെ ഹമാസ് ബന്ദികളാക്കിയിരിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
advertisement
അതേസമയം ഇസ്രായേല്‍-ഹമാസ് പോരാട്ടത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിലെ മരണസംഖ്യ 200 ആയി ഉയര്‍ന്നിട്ടുണ്ട്. 1000ലധികം പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. ഗാസയില്‍ 313 പേര്‍ കൊല്ലപ്പെട്ടു. 1700 ലധികം പേര്‍ക്കാണ് ഗാസയില്‍ പരിക്കേറ്റത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന സംഘത്തെ ഇസ്രായേലില്‍ നിന്ന് ഹമാസ് ബന്ദികളാക്കി കടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 09, 2023 9:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഹമാസ് ഇസ്രായേലി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മുന്നിലിട്ട്