ലോക്ക്ഡൗൺ ലംഘിക്കുന്നവർക്ക് ശിക്ഷ തവളച്ചാട്ടം; വ്യത്യസ്തമായി പൊലീസിന്റെ ഈ ശിക്ഷാ നടപടികൾ
Last Updated:
ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കര്‍ക്കശ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാന കേന്ദ്രസർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
കോവിഡ്-19 ന്റെ അപകടകരമായ രണ്ടാം തരംഗത്തെ തുടർന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വൈറസിന്റെ വ്യാപനത്തെ തടയുന്നതിന് പല കർശന മാർഗ നിർദ്ദേശങ്ങളും നടപ്പിലാക്കി വരികയാണ്. പല സംസ്ഥാനങ്ങളും രാത്രി കർഫ്യൂവും വാരാന്ത്യകർഫ്യൂവും മറ്റും ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് അധികൃതർ തക്കതായ ശിക്ഷകളും നൽകുന്നുണ്ട്.
പിഴ ചുമത്തുന്നത് മുതൽ പരസ്യമായി ആക്ഷേപിക്കുന്ന തരത്തിലുള്ള പല ശിക്ഷാ നടപടികളും നടപ്പിലാക്കുന്നുണ്ട്. ഇത്തരത്തിൽ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഇൻഡോർ പൊലീസ് തികച്ചും വ്യത്യസ്തമായ ശിക്ഷാ നടപടികളാണ് നടപ്പിലാക്കി വരുന്നത്.
ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച നാലുപേരോട് 'തവള ചാടാനാണ്' ജില്ലാ ഭരണകൂടവും ജില്ലയിലെ ദീപാൽപൂർ ഗ്രാമത്തിലെ പൊലീസ് അധികൃതരും ആവശ്യപ്പെട്ടത്. അരികിൽ നിന്ന് ഒരാൾ ഡ്രം കൊട്ടുന്നതും കാണാം. ഡ്രം കൊട്ടി തുടങ്ങുമ്പോൾ നിയമം ലംഘിച്ച യുവാക്കൾ ഏത്തമിടുന്നതും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ വീഡിയോയിൽ കാണാം.
advertisement
शर्मसार मेरा #देपालपुर@ChouhanShivraj @OfficeofSSC @OfficeOfKNath @ManojPatel1973 @VishalPatelINC @ChintuVermaBJP pic.twitter.com/40CYOwF0ym
advertisement
— Chetan Sisodiya Rojadi Depalpur Indore MP (@ChetanS58258270) May 3, 2021
ഇരുചക്രവാഹനങ്ങളിൽ യുവാക്കൾ ഒരുമിച്ച് ഒരു വിവാഹത്തിന് പോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നാല് പേരാണ് ഒരേസമയം ഒരു ബൈക്കിൽ സഞ്ചരിച്ചത്. കോവിഡ് കേസുകൾ വർദ്ധിച്ചതോടെ ദീപാൽപൂരിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. അനാവശ്യമായി വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പൊലീസും മറ്റ് ഭരണകൂടങ്ങളും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ചിലർ ഈ നിയന്ത്രണങ്ങൾ ഗൗരവമായി എടുക്കുന്നില്ലെന്നും തഹസിൽദാർ ബജ്‌റംഗ് ബഹദൂർ വാർത്താ ഏജൻസിയോട് പറഞ്ഞു.
advertisement
അതുകൊണ്ടാണ് ഇത്തരത്തിലുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടി വരുന്നതെന്നും അധികൃതർ പറയുന്നു. ആളുകൾക്ക് ഇത് കണ്ടെങ്കിലും പകർച്ചവ്യാധി നിയമങ്ങൾ പാലിക്കാനും വീട്ടിൽ തന്നെ തുടരാനും പ്രചോദനം ലഭിക്കണമെന്നും ബഹദൂർ കൂട്ടിച്ചേർത്തു.
കോവിഡ് കേസുകൾ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇന്നലെ മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഓഫീസുകളുടെ പ്രവർത്തനത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്നലെ മുതൽ 25 ശതമാനം ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതിയെന്നാണ് ഉത്തരവ്. മറ്റുള്ളവര്‍ക്ക് വർക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തും. സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമായിരിക്കും.
advertisement
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതലുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ വേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചത്. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കര്‍ക്കശ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാന കേന്ദ്രസർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കും. ഹോട്ടൽ, റസ്റ്റോറന്‍റുകളില്‍ നിന്ന് പാഴ്സൽ മാത്രം നല്‍കും. സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും. പൊതുഗതാഗതത്തിന് തടസ്സമില്ല. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ പാടുള്ളു. കുടംബമാണെങ്കില്‍ രണ്ടുപേരാകാം. പക്ഷേ, ഇരട്ട മാസ്ക് വേണം. ബാങ്കുകൾ കഴിയുന്നതും ഓൺലൈൻ ഇടപാട് നടത്തണം. ഉച്ചയ്ക്ക് ഒരു മണി വരെ മാത്രം ബാങ്കുകൾ പ്രവര്‍ത്തിക്കും. ആള്‍ക്കൂട്ടം അനുവദിക്കില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 05, 2021 11:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ലോക്ക്ഡൗൺ ലംഘിക്കുന്നവർക്ക് ശിക്ഷ തവളച്ചാട്ടം; വ്യത്യസ്തമായി പൊലീസിന്റെ ഈ ശിക്ഷാ നടപടികൾ


