advertisement

'ഇസ്രായേൽ കനത്ത വില നൽകേണ്ടി വരും'; ആണവ നിലയങ്ങൾക്കു നേരെ നടന്ന ആക്രമണത്തിൽ മുന്നറിയിപ്പുമായി ഇറാൻ

Last Updated:

ആണവായുധ നിർമ്മാണത്തിന് ആവശ്യമായ പ്ലൂട്ടോണിയം, യുറേനിയം എന്നിവ ഉത്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രങ്ങളെയാണ് ഇസ്രായേൽ ലക്ഷ്യം വെച്ചത്

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി
ടെഹ്‌റാൻ: ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തിൽ രാജ്യത്തെ പ്രധാന ആണവ നിലയങ്ങൾക്കും ഉരുക്ക് ഫാക്ടറികൾക്കും കനത്ത നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. 'ഓപ്പറേഷൻ റൈസിംഗ് ലയൺ' എന്ന് പേരിട്ട സൈനിക നീക്കത്തിലൂടെ ഇസ്രായേൽ പ്രതിരോധ സേന ഇറാനിലെ അരാക് ഹെവി വാട്ടർ പ്ലാന്റും യാസ്ദിലെ യുറേനിയം ഖനന കേന്ദ്രവും തകർത്തു. ആണവായുധ നിർമ്മാണത്തിന് ആവശ്യമായ പ്ലൂട്ടോണിയം, യുറേനിയം എന്നിവ ഉത്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രങ്ങളെയാണ് ഇസ്രായേൽ ലക്ഷ്യം വെച്ചത്. അരാക് പ്ലാന്റിലെ പ്ലൂട്ടോണിയം ഉത്പാദനം തടയാനും യാസ്ദിലെ യുറേനിയം സമ്പുഷ്ടീകരണം തടസ്സപ്പെടുത്താനുമാണ് ഈ നീക്കമെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു.
ആണവ നിലയങ്ങൾക്ക് പുറമെ ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഇസ്ഫഹാനിലെയും ഖുസെസ്താനിലെയും രണ്ട് വലിയ ഉരുക്ക് ഫാക്ടറികൾക്ക് നേരെയും ശക്തമായ ആക്രമണമുണ്ടായി. ഇസ്ഫഹാനിലെ മൊബാരകെ സ്റ്റീൽ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖുസെസ്താനിലെ ഫാക്ടറിയിൽ 16 തൊഴിലാളികൾക്കാണ് പരിക്കേറ്റത്.
advertisement
ഇവ കൂടാതെ സിമന്റ് ഫാക്ടറികൾ, ഖനികൾ, മഷാദ് എയർപോർട്ടിലെ വെയർഹൗസ് എന്നിവയും തകർക്കപ്പെട്ടു. ഇറാന്റെ ഊർജ്ജ നിലയങ്ങൾ
ഏപ്രിൽ 6 വരെ ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. കൂടാതെ ചർച്ചകൾ നന്നായി പോകുന്നു എന്ന് അവകാശപ്പെടുകയും ചെയ്യുന്നതിനിടെയാണ് ഈ നയത്തിന് വിരുദ്ധമായി ഇസ്രായേൽ ആക്രമണം നടത്തിയത്.
ഇസ്രായേലിന്റെ ഈ നടപടിക്ക് കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി. സമാധാന ചർച്ചകൾ പുരോഗമിക്കവെ സിവിലിയൻ കേന്ദ്രങ്ങളെയും സാമ്പത്തിക സ്രോതസ്സുകളെയും ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് ടെഹ്‌റാൻ, ഇസ്ഫഹാൻ, ഷിറാസ്, തബ്രിസ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം മണിക്കൂറുകളോളം സ്ഫോടന ശബ്ദങ്ങൾ മുഴങ്ങിക്കേട്ടത് ജനങ്ങളിൽ കടുത്ത ഭീതി പടർത്തിയിട്ടുണ്ട്. സ്ഫോടനങ്ങളുടെ ആഘാതത്തിൽ പലയിടത്തും കെട്ടിടങ്ങൾ കുലുങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇസ്രായേൽ കനത്ത വില നൽകേണ്ടി വരും'; ആണവ നിലയങ്ങൾക്കു നേരെ നടന്ന ആക്രമണത്തിൽ മുന്നറിയിപ്പുമായി ഇറാൻ
Next Article
advertisement
കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement