ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത സെലിബ്രറ്റി ഷെഫിനെ സുരക്ഷാസേന അടിച്ചുകൊന്നു

Last Updated:

മെഹ്ർഷാദിന്റെ ഇരുപതാം ജന്മദിനത്തിന്റെ തലേദിവസമാണ് മരണം സംഭവിച്ചത്.

Image: Twitter
Image: Twitter
ടെഹ്റാൻ: ഇറാനിലെ സെലിബ്രിറ്റി ഷെഫ് മെഹ്ർഷാദ് ഷാഹിദിയെ റെവല്യൂഷനറി ​ഗാർഡ് മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. മെഹ്ർഷാദിന്റെ ഇരുപതാം ജന്മദിനത്തിന്റെ തലേദിവസമാണ് മരണം സംഭവിച്ചത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത മെഹ്ർഷാദിനെ സുരക്ഷ സേന കസ്റ്റഡിയിലെടുത്തിരുന്നു.
കസ്റ്റഡിയിലെടുത്ത മെഹ്ർഷാദിനെ ക്രൂരമായി മർദിച്ചു. കസ്റ്റഡിയിലിരിക്കെയാണ് മരണം. തലയ്ക്കേറ്റ ക്ഷതമാണ് മെഹ്ർഷാദിന്റെ മരണകാരണം. ശനിയാഴ്ച ഷാഹിദിയുടെ ശവസംസ്കാര ചടങ്ങിനിടെ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി.
advertisement
മകൻ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പറയാൻ തങ്ങൾക്കുമേല്‍ പൊലീസ് സമ്മർദ്ദം ചെലുത്തിയതായി ഷാഹിദിയുടെ മാതാപിതാക്കൾ പറഞ്ഞു. മറുവശത്ത്, ഷാഹിദിയുടെ മരണത്തിന്റെ ഉത്തരവാദിത്തമില്ലെന്ന് ഇറാനിയൻ അധികൃതർ പറയുന്നു.
പാചകത്തിലൂടെ പ്രശസ്തമായ വ്യക്തിയാണ് 20 കാരനായ മെഹ്ർഷാദ്. ഇൻസ്റ്റാഗ്രാമിൽ 25,000ത്തോളം ഫോളോവേഴ്സ് ഉണ്ട്. ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മഹ്‌സ അമിനിയെന്ന 22 കാരിയെ പോലീസ് പിടികൂടുകയും തുടര്‍ന്ന് സെംപ്റ്റംബര്‍ 16-ന് അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്തതോടെയാണ് ഇറാനില്‍ പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്.
advertisement
ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തുന്നിതിനിടെ 250ലധികം ആളുകളെ സുരക്ഷാസേന വധിച്ചു. സ്ത്രീകള്‍ തലമുടി വെട്ടിയും ഹിജാബ് കത്തിച്ചുമാണ്‌ സദാചാര പോലീസിനെതിരെ പ്രതിഷേധം നടത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത സെലിബ്രറ്റി ഷെഫിനെ സുരക്ഷാസേന അടിച്ചുകൊന്നു
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement