ഐഎസ് തലവൻ അബു ഹസൻ കൊല്ലപ്പെട്ടു; അബു ഹുസൈൻ അൽ ഹുസൈനി പുതിയ തലവൻ
- Published by:Rajesh V
- news18-malayalam
Last Updated:
ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഹാഷിമി കൊല്ലപ്പെട്ടതെന്നാണ് പുറത്തുവന്ന ഐ എസ് വക്താവിന്‍റെ ശബ്ദസന്ദേശത്തിൽ പറയുന്നത്. എന്നാൽ, എവിടെ വച്ചാണ് കൊല്ലപ്പെട്ടതെന്നോ എന്നാണ് കൊല്ലപ്പെട്ടതെന്നോ ശബ്ദസന്ദേശത്തിൽ പറയുന്നില്ല
കെയ്റോ: ഐഎസ് ഭീകരസംഘടനയുടെ തലവൻ അബു ഹസൻ അൽ ഹാഷിമി അൽ ഖുറേഷി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സംഘടനയുടെ ടെലഗ്രാം ചാനലിലൂടെയാണ് ഐഎസ് വക്താവിന്റെ ശബ്ദസന്ദേശം പുറത്തുവന്നത്. മറ്റു വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പകരക്കാരനായി അബു ഹുസൈൻ അൽ ഹുസൈനി അൽ ഖുറേഷിയെ തെരഞ്ഞെടുത്തതായും സന്ദേശത്തിലുണ്ട്.
ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഹാഷിമി കൊല്ലപ്പെട്ടതെന്നാണ് പുറത്തുവന്ന ഐ എസ് വക്താവിന്‍റെ ശബ്ദസന്ദേശത്തിൽ പറയുന്നത്. എന്നാൽ, എവിടെ വച്ചാണ് കൊല്ലപ്പെട്ടതെന്നോ എന്നാണ് കൊല്ലപ്പെട്ടതെന്നോ ശബ്ദസന്ദേശത്തിൽ പറയുന്നില്ല.
Also Read- മഞ്ഞിനടിയിൽ നിന്ന് 48,500 വർഷം പഴക്കമുള്ള ‘സോംബി വൈറസിനെ’ ശാസ്ത്രജ്ഞർ പുനരുജ്ജീവിപ്പിച്ചു
സിറിയയിൽ യുഎസ് ആക്രമണത്തിനിടെ അബു ഇബ്രാഹിം കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു അബു ഹസൻ ചുമതലയേറ്റത്. ഇതോടെ ഈ വർഷം കൊല്ലപ്പെടുന്ന രണ്ടാമത്തെ ഐഎസ് തലവനാണ്. ഐഎസ് സ്ഥാപക നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയും 2019ൽ യുഎസ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
advertisement
2014 ലാണ് ഇറാഖിലും സിറിയയിലും ഐഎസ് ശക്തിപ്രാപിച്ചത്. 2017 ൽ ഇറാഖിലും തുടർന്ന് സിറിയയിലും ഐഎസിനെതിരെ പാശ്ചാത്യ രാജ്യങ്ങൾ ശക്തമായ നടപടികൾ എടുത്തു. എന്നാൽ ഭീകരസംഘടന പലയിടത്തും ഭീകരാക്രമണം നടത്തുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 01, 2022 9:39 AM IST


