അല്‍ ജസീറയുടെ ആറ് മാധ്യമപ്രവര്‍ത്തകര്‍ ഹമാസ്, പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകരെന്ന് ഇസ്രയേല്‍

Last Updated:

മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ബന്ധം സ്ഥിരീകരിക്കുന്ന രഹസ്വാന്വേഷണ വിവരങ്ങളും ഗാസയില്‍ നിന്ന് കണ്ടെത്തിയ നിരവധി രേഖകളും ഐഡിഎഫ് പുറത്തുവിട്ടു

ഗാസ മുനമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ ജസീറയുടെ അറബിക് വിഭാഗത്തിലെ ആറ് മാധ്യമപ്രവര്‍ത്തകര്‍ ഹമാസ്, പാലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് (പിഐജെ) പ്രവര്‍ത്തകരാണെന്ന് ഇസ്രയേല്‍.
അനസ് അല്‍-ഷെരീഫ്, തലാല്‍ അരുകി, അലാ സലാമ, ഹോസം ശാബത്ത്, ഇസ്‌മെയില്‍ ഫരീദ്, അഷ്‌റഫ് സറാജ് എന്നിവര്‍ ഹമാസ്, പിഐജെ പ്രവര്‍ത്തകരാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അവകാശപ്പെട്ടു. ഹമാസുമായും ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനകളുമായും ഗാസയിലെ ആറ് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ബന്ധം സ്ഥിരീകരിക്കുന്ന രഹസ്വാന്വേഷണ വിവരങ്ങളും ഗാസയില്‍ നിന്ന് കണ്ടെത്തിയ നിരവധി രേഖകളും ഐഡിഎഫ് പുറത്തുവിട്ടു.
ഖത്തര്‍ അല്‍ ജസീറ മാധ്യമ ശൃംഖലയ്ക്കുള്ളില്‍ ഹമാസ് ഭീകരര്‍ക്കുള്ള സ്വാധീനം തെളിയിക്കുന്ന രേഖയാണിതെന്ന് ഐഡിഎഫ് അവകാശപ്പെട്ടു. ഹമാസിന്റെ സൈനിക വിഭാഗത്തിലെ പ്രവര്‍ത്തരാണെന്ന് വെളിപ്പെടുത്തിയ അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും വടക്കന്‍ ഗാസയില്‍ ഹമാസിന് വേണ്ടിയുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതായി ഐഡിഎഫ് സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
advertisement
ആരോപണങ്ങള്‍ തള്ളി അല്‍ ജസീറ
ഇസ്രയേലിന്റെ അവകാശവാദങ്ങള്‍ നിഷേധിച്ച് അല്‍ ജസീറ രംഗത്തെത്തി. ഇസ്രയേലിന്റെ വെളിപ്പെടുത്തല്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതും ശത്രുതയുടെ ഭാഗവുമാണെന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അവര്‍ പറഞ്ഞു. ''വടക്കന്‍ ഗാസയില്‍ നിന്ന് സ്ഥിരമായി റിപ്പോര്‍ട്ടുകള്‍ നടത്തുന്നവരാണ് ഈ മാധ്യമപ്രവര്‍ത്തകര്‍. ഇസ്രയേല്‍ ഉപരോധത്തിന്റെയും സാധാരണക്കാരായ ആളുകള്‍ക്കുനേരെയുള്ള ബോംബാക്രമണത്തിന്റെയും ഫലമായുണ്ടായ മാനുഷിക പ്രതിസന്ധി ലോകത്തെ അറിയിക്കുന്ന ഏക അന്താരാഷ്ട്ര മാധ്യമ സ്ഥാപനമാണ് അല്‍ ജസീറ,'' അവര്‍ പറഞ്ഞു.
"ഇസ്രായേൽ അധിനിവേശ സേന ഞങ്ങളുടെ മാധ്യമപ്രവര്‍ത്തകരെ ഭീകരാവാദികളായി ചിത്രീകരിക്കുന്നതിനെ അല്‍ ജസീറ തള്ളിക്കളയുകയും കെട്ടിച്ചമച്ച തെളിവുകള്‍ അവര്‍ ഉപയോഗിക്കുന്നതിനെ അപലപിക്കുകയും ചെയ്യുന്നു," പോസ്റ്റ് കൂട്ടിച്ചേര്‍ത്തു. "ഈ മേഖലയില്‍ അവശേഷിക്കുന്ന ഏതാനും മാധ്യമപ്രവര്‍ത്തകരെക്കൂടി നിശബ്ദരാക്കാനുള്ള നഗ്നമായ ശ്രമമായാണ് ഈ കെട്ടിച്ചമച്ച ആരോപണങ്ങളെ അല്‍ ജസീറ കാണുന്നത്. ഇതിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്ന് യുദ്ധത്തിന്റെ അതികഠിനമായ യാഥാര്‍ത്ഥ്യങ്ങള്‍ മറയ്ക്കുകയാണ് ചെയ്യുന്നത്," അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
advertisement
"ഗാസയിലെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്(ഐഡിഎഫ്) ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ച് അറിവുണ്ട്. അവര്‍ തീവ്രവാദ സംഘടനകളില്‍ അംഗങ്ങളാണെന്നാണ് ഇസ്രയേലിന്റെ ആരോപണം," ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് (സിപിജെ) എക്‌സില്‍ പോസ്റ്റു ചെയ്തു.
"വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാതെ തെളിയിക്കപ്പെടാത്ത സമാനമായ അവകാശവാദങ്ങള്‍ ഇസ്രയേല്‍ നേരത്തെയും ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടുണ്ട്. അല്‍ ജസീറയുടെ ലേഖകനായ ഇസ്മായില്‍ അല്‍ ഗൗളിനെ ജൂലൈയിൽ ഐഡിഎഫ് കൊലപ്പെടുത്തിയിരുന്നു. 1997ല്‍ ജനിച്ച അല്‍ ഗൗളിന് 2007ല്‍ ഹമാസ് സൈനിക റാങ്കിംഗ് ലഭിച്ചതായി കാണിക്കുന്ന പരസ്പര വിരുദ്ധമായ വിവരങ്ങളടങ്ങിയ രേഖ അവര്‍ ഹാജരാക്കിയിരുന്നു. 2007ല്‍ ഗൗളിന് വെറും പത്ത് വയസ്സ് മാത്രമാണ് പ്രായം," അവര്‍ പറഞ്ഞു.
advertisement
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേല്‍ ഗാസയില്‍ യുദ്ധം ആരംഭിച്ചത്. ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ 42,000 പേര്‍ കൊല്ലപ്പെടുകയും ഒരു ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/World/
അല്‍ ജസീറയുടെ ആറ് മാധ്യമപ്രവര്‍ത്തകര്‍ ഹമാസ്, പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകരെന്ന് ഇസ്രയേല്‍
Next Article
advertisement
ഭാര്യയെ കൊന്നതിന് ശേഷം ദസറ ആഘോഷിക്കാൻ ഇറാനിയൻ യുവതിയുമൊത്ത് മൈസൂരുവിലേക്ക് പോയ ഭർത്താവ്
ഭാര്യയെ കൊന്നതിന് ശേഷം ദസറ ആഘോഷിക്കാൻ ഇറാനിയൻ യുവതിയുമൊത്ത് മൈസൂരുവിലേക്ക് പോയ ഭർത്താവ്
  • സാം കെ. ജോർജ് ഭാര്യ ജെസിയെ കൊലപ്പെടുത്തിയ ശേഷം മൈസൂരുവിലേക്ക് ഇറാനിയൻ യുവതിയുമൊത്ത് പോയി.

  • കൊലപാതകത്തിന് 10 ദിവസം മുൻപ് സാം ഇടുക്കി ചെപ്പുകുളത്തെ വ്യൂപോയിൻ്റിൽ എത്തി സ്ഥലം പരിശോധിച്ചു.

  • ജെസിയുടെ മൃതദേഹം ചെപ്പുകുളത്തെ വ്യൂപോയിൻ്റിൽ നിന്ന് കണ്ടെത്തി, സാം കൊച്ചിയിൽ നിന്ന് മൈസൂരുവിലേക്ക് പോയി.

View All
advertisement