തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നു കേസുകള് രജിസ്റ്റര് ചെയ്തു. എറണാകുളം സെന്ട്രല് പോലീസ് സ്റ്റേഷനില് രണ്ടും ത്യശൂര് കുന്നംകുളം പോലീസ് സ്റ്റേഷനില് ഒരു കേസുമാണ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
എറണാകുളം പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണര് കെ.ലാല്ജിയുടെ പേരില് വ്യാജസന്ദേശം പ്രചരിപ്പിച്ചതിനാണ് ഒരു കേസ്. കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് അസുഖങ്ങള് ഒന്നുംതന്നെ ഇല്ലെന്നും സര്ക്കാര് മന:പൂര്വ്വം പ്രശ്നങ്ങള് ഉണ്ടാക്കുന്നതാണെന്നും കാണിച്ച് സാമൂഹിക മാധ്യമങ്ങളില് വീഡിയോ പ്രചരിപ്പിച്ചതിനാണ് രണ്ടാമത്തെ കേസ്.
കുന്നംകുളം താലൂക്ക് ആശുപത്രിയില് കൊറോണ ബാധിച്ചയാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളില് പ്രചരിപ്പിച്ചതിന് എരുമപ്പെട്ടി സ്വദേശി പ്രവീഷ് ലാലിനെതിരെയാണ് കുന്നംകുളം പോലീസ് കേസ് രജിസ്റ്റര് ചെയ്തത്. കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.