യുഎസിൽ പുതുയുഗപ്പിറവി; ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും

Last Updated:

സാധാരണയായി പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ യുഎസിൽ ആഘോഷമായാണ് നടക്കുക. എന്നാൽ ഇത്തവണ വെറും 1000 പേർ മാത്രം പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്. അക്രമങ്ങൾ നടക്കുമെന്ന ഭീഷണിയുള്ളതിനാൽ മുൻപെങ്ങുമില്ലാത്ത സുരക്ഷയിലാണ് തലസ്ഥാനം.

വാഷിങ്ടൺ: അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും 49ാം വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞ. ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റാണ് 78കാരനായ ബൈഡൻ. വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് 56കാരിയായ ഇന്ത്യൻ വംശജ കമല ഹാരിസ്. ഇന്ത്യൻ സമയം രാത്രി 8.30ന് ചടങ്ങുകൾ ആരംഭിക്കും. ദേശീയഗാനവും കലാപരിപാടികളും സന്ദേശങ്ങളും ആദ്യം.
സാധാരണയായി പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ യുഎസിൽ ആഘോഷമായാണ് നടക്കുക. എന്നാൽ ഇത്തവണ വെറും 1000 പേർ മാത്രം പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്. അക്രമങ്ങൾ നടക്കുമെന്ന ഭീഷണിയുള്ളതിനാൽ മുൻപെങ്ങുമില്ലാത്ത സുരക്ഷയിലാണ് തലസ്ഥാനം. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അധികാരക്കൈമാറ്റത്തിന് എത്തില്ല എന്നതും ഈ വർഷത്തെ പ്രത്യേകതയാണ്. അവസാനംവരെയും പരാജയം സമ്മതിക്കാതിരുന്ന ഡൊണാൾഡ് ട്രംപ് ഇന്ന് അതിരാവിലെ വൈറ്റ്‌ഹൗസ് വിടുമെന്നാണ് വിവരം. സ്ഥാനമൊഴിയുന്ന പ്രസിഡന്റും മുൻ പ്രസിഡന്റുമാരും സത്യപ്രതിജ്ഞയ്ക്ക് എത്തുകയാണ് പതിവ്.
advertisement
ഭരണത്തുടർച്ച ലഭിക്കാത്തതിൽ ക്ഷുഭിതനും നിരാശനുമായ ഡൊണാൾഡ് ട്രംപ് ഈ ഔപചാരികതകൾക്കൊന്നും നിൽക്കാതെ ഫ്ലോറിഡ പാം ബീച്ചിലുള്ള സ്വന്തം ക്ലബ്ബിലേക്ക് പോകുമെന്നാണ് വിവരം. മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൻ എന്നിവർ കുടുംബസമേതം ചടങ്ങിനെത്തും.
advertisement
ചടങ്ങുകൾ ഇങ്ങനെ
  • 1000 അതിഥികൾ മാത്രം
  • വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ സത്യപ്രതിജ്ഞയാണ് ആദ്യം. ലാറ്റിനോ വംശജയായ സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടൊമേയർ സത്യവാചകം ചൊല്ലിക്കൊടുക്കുമെന്നാണ് വിവരം.
  • സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബട്‌സ് ജോ ബൈഡന് സത്യവാചകം ചൊല്ലിക്കൊടുക്കും.
  • ബൈഡൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.
  • പുതിയ പ്രസിഡന്റ് കാപ്പിറ്റോളിന്റെ കിഴക്കേനടയിലെത്തി സൈന്യത്തെ അഭിവാദ്യം ചെയ്യും.
  • പ്രസിഡന്റും വൈസ് പ്രസിഡന്റും ചടങ്ങിനെത്തിയ മുൻ പ്രസിഡന്റുമാരും ഭാര്യമാരും ആർലിങ്ടൺ ദേശീയ സെമിത്തേരിയിലെത്തി രക്തസാക്ഷികളായ, അറിയപ്പെടാത്ത സൈനികരുടെ ശവകുടീരത്തിൽ പുഷ്പചക്രമർപ്പിക്കും.
  • സൈനിക അകമ്പടിയോടെ പ്രസിഡന്റ് വൈറ്റ്ഹൗസിലേക്ക്.
  • പ്രസിഡന്റും പ്രഥമവനിതയും പങ്കെടുക്കുന്ന നൃത്തവിരുന്ന് ഇത്തവണയില്ല.
  • ‌ഹോളിവുഡ് നടൻ ടോം ഹാങ്ക്‌സ് അവതാരകനാകുന്ന ‘സെലിബ്രേറ്റിങ് അമേരിക്ക’ എന്ന 90 മിനിറ്റ് പ്രത്യേക ടി.വി. പരിപാടിയുണ്ടാവും.
  • പ്രസിഡന്റും വൈസ് പ്രസിഡന്റും ഈ പരിപാടിയിൽ സംസാരിക്കും.
  • പോപ് താരം ലേഡി ഗാഗ ദേശീയഗാനം ആലപിക്കും. ജെന്നിഫർ ലോപ്പസ്, ഗാർത് ബ്രൂക്‌സ് എന്നിവരും സെലിബ്രേറ്റിങ് അമേരിക്ക പരിപാടിയിലെത്തും.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
യുഎസിൽ പുതുയുഗപ്പിറവി; ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും
Next Article
advertisement
Weekly Love Horoscope December 22 to 28 | പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം ; ഇത് പരിഹരിക്കാൻ  ശ്രമിക്കുക : പ്രണയ വാരഫലം അറിയാം
പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം; ഇത് പരിഹരിക്കാൻ ശ്രമിക്കുക : പ്രണയ വാരഫലം അറിയാം
  • പ്രണയ ജീവിതത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം

  • കുടുംബം, ജോലി, സാമ്പത്തികം, വിശ്വാസം എന്നിവയിൽ ശ്രദ്ധ പുലർത്തി

View All
advertisement